27 December Friday

ബസില്‍ നിന്നും തെറിച്ചുവീണ സ്ത്രീക്ക് ദാരുണാന്ത്യം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 26, 2024

ഇടുക്കി>  കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ചുവീണ സ്ത്രീക്ക് ദാരുണാന്ത്യം. ഇടുക്കി ഏലപ്പാറയിലാണ് സംഭവം. കെഎസ്ആര്‍ടിസി ബസിന്റെ വാതില്‍ തുറന്ന് സ്ത്രീ പുറത്തേക്ക് വീഴുകയായിരുന്നു. സ്വര്‍ണമ്മയാണ് മരിച്ചത്.

 കുമളിയില്‍ നിന്നും കോട്ടയത്തേക്ക് പോകുന്ന കെഎസ്ആര്‍ടിസിയിലാണ്‌
അപകടം . ചിന്നാര്‍ നാലംമൈല്‍ ഏറംപാടത്ത് വച്ചാണ് അപകടം. വളവില്‍ വാതില്‍ തുറന്നുപോവുകയായിരുന്നു.

 വാതില്‍ എങ്ങനെയാണ് തുറന്നത് എന്നത് സംബന്ധിച്ച പരിശോധന മോട്ടോര്‍ വാഹന വകുപ്പ് നടത്തുകയാണ്. സ്വര്‍ണമ്മ കയറിയശേഷം വണ്ടി അല്‍പ്പം നീങ്ങിയശേഷമാണ് വാതില്‍ തുറന്നുപോയത്. സംഭവം സംബന്ധിച്ച് കൂടുതല്‍  വിവരങ്ങള്‍ പുറത്തുരേണ്ടതുണ്ട്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top