22 December Sunday

കെഎസ്‌ആർടിസി അപകടം: മരിച്ചവർക്ക്‌ 10 ലക്ഷം നഷ്ടപരിഹാരം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 9, 2024

തിരുവനന്തപുരം> കോഴിക്കോട്‌ തിരുവമ്പാടി പുല്ലൂരാംപാറക്ക്‌ സമീപം കെഎസ്‌ആർടിസി ബസ്‌ പുഴയിലേക്ക്‌ മറിഞ്ഞുണ്ടായ അപകടത്തിൽ  മരിച്ചവർക്ക്‌ പാസഞ്ചർ ഇൻഷൂറൻസിൽനിന്ന്‌ 10 ലക്ഷം രൂപ വീതം ലഭിക്കുമെന്ന്‌ ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ. പരിക്കേറ്റ എല്ലാവരുടെയും ചികിത്സാചെലവ്‌ കെഎസ്‌ആർടിസി വഹിക്കും.

അപകടത്തിൽപ്പെട്ട ബസിന്‌ ഇൻഷൂറൻസ്‌ ഉണ്ടായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു. എല്ലാബസുകളും ഇൻഷൂർ ചെയ്യാനുള്ള സാമ്പത്തിക ശേഷി കെഎസ്‌ആർടിസിക്കില്ല. ഇക്കാര്യം കോടതിയും അംഗീകരിച്ചതാണ്‌. ബൈക്ക്‌ യാത്രികനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ്‌ ബസ്‌ നിയന്ത്രണം നഷ്ടപ്പെട്ട്‌ പുഴയിലേക്ക്‌ വീണത്‌. ഡ്രൈവരുടെ ഭാഗത്ത്‌ തെറ്റില്ലെന്നാണ്‌ ദൃക്‌സാക്ഷികളുടെകൂടി മൊഴിയുടെ അടിസ്ഥാനത്തിൽ സിഎംഡി നൽകിയ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നതെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top