23 December Monday

കോട്ടയത്ത്‌ കെഎസ്‌ആർടിസി ബസിന്‌ തീപിടിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Oct 24, 2024

പ്രതീകാത്മക ചിത്രം

കോട്ടയം> കോട്ടയം കെഎസ്‌ആർടിസി സ്‌റ്റാൻഡിൽ ബസിന്‌ തീ പിടിച്ചു. ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ വൻദുരന്തം ഒഴിവാക്കി. വ്യാഴാഴ്‌ച രാവിലെ ആറ്‌ മണിയോടെയാണ്‌ സംഭവം. കോട്ടയം കാവാലം റൂട്ടിൽ ഓടുന്ന ഓർഡിനറി ബസിനാണ്‌ തീപിടിച്ചത്‌.

6.15നാണ്‌ കോട്ടയത്ത്‌ നിന്നും ബസ്‌ പുറപ്പെടുന്നത്‌. ഗ്യാരേജിൽ നിന്നും ആളെ കയറ്റാനായി ബസ്‌ സ്‌റ്റാൻഡ്‌ പിടിച്ചപ്പോഴാണ്‌ എൻജിനിൽ നിന്നും പുക ഉയരുന്നത്‌ ശ്രദ്ധയിൽപ്പെടുന്നത്‌. തുടർന്ന്‌ ജീവനക്കാർ നടത്തിയ പരിശോധനയിൽ എൻജിനിൽ തീപിടിച്ചത്‌ കാണുന്നത്‌. ഉടൻ തന്നൈ ഡ്രൈവറെ പുറത്തിറക്കി ജീവനക്കാർ തന്നെ തീ അണച്ചു. ഈ സമയം മറ്റ്‌ ബസുകൾ സ്‌റ്റാൻഡിൽ ഉണ്ടായിരുന്നു. ജീവനക്കാരുടെ ഇടപെടൽ വൻ ദുരന്തമാണ്‌ ഒഴിവാക്കിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top