22 December Sunday

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു; ഡ്രൈവറുടെ സമയോചിത ഇടപെടൽ ഒഴിവാക്കിയത് വലിയ ദുരന്തം

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2024

ആലുവ> ആലുവയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. ഡ്രൈവർ ബസ് റോഡരികിലേക്ക് മാറ്റി നിർത്തി യാത്രക്കാരെ ഇറക്കിയതിനാൽ ആളപായമില്ല.

അങ്കമാലിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിനാണ് ആലുവ ദേശത്തെത്തിയപ്പോൾ തീപിടിച്ചത്. ബസിൽ 38 യാത്രക്കാരുണ്ടായിരുന്നു. ബോണറ്റിലാണ് ആദ്യം പുകയുയർന്നത്. പുകയുയർന്നപ്പോൾ തന്നെ ഡ്രൈവർ ബസ് റോഡരികിലേക്ക് മാറ്റിനിർത്തുകായിരുന്നു. യാത്രക്കാരെ പുറത്തിറക്കിയതിനാൽ ആളപായമില്ല. പിന്നീട് തീ ആളിക്കത്തി. ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീയണച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top