17 September Tuesday

കൊല്ലം–-ആലുവ രാജഗിരി–- പെരുമ്പാവൂർ കെഎസ്‌ആർടിസി ബസ്‌ സർവീസ് തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2024

ആലുവ
കൊല്ലത്തുനിന്നും ആലുവ രാജഗിരി ആശുപത്രി വഴി പെരുമ്പാവൂരിലേക്ക് പുതുതായി ആരംഭിച്ച കെഎസ്ആർടിസി ഫാസ്‌റ്റ്‌ പാസഞ്ചർ ബസ് സർവീസ്‌ മന്ത്രി കെ ബി ഗണേഷ്‌കുമാർ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു.


നല്ല ഭക്ഷണവും ശുചിമുറി സൗകര്യങ്ങളും വാഹനം പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കുവാൻ കഴിയുന്ന ഹോട്ടലുകളെ ദീർഘദൂര ബസുകളുടെ വിശ്രമ കേന്ദ്രങ്ങളായി പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. ഫ്ലാഗ് ഓഫിനു ശേഷം മന്ത്രി ബസ്‌ ഓടിച്ചു.

അൻവർ സാദത്ത് എംഎൽഎ അധ്യക്ഷനായി. എൽദോസ് കുന്നപ്പിളളിൽ എംഎൽഎ, ഫാ. ജോൺസൺ വാഴപ്പിളളി, എടത്തല പഞ്ചായത്ത് പ്രസിഡന്റ് സി കെ ലിജി, എൻ എച്ച് ഷബീർ, ഡോ. ജിജി കുരുട്ടുകുളം, ഡോ. ബിജു ചന്ദ്രൻ, കെഎസ്ആർടിസി ചീഫ് ട്രാഫിക് ഓഫീസർ കെ പി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.

പെരുമ്പാവൂരിൽനിന്നും ദിവസവും വൈകീട്ട് 4.20ന് പുറപ്പെടുന്ന ബസ്‌ 4.45 ന് രാജഗിരിയിലെത്തി വൈറ്റില, ആലപ്പുഴ വഴി രാത്രി 10.05 ന് കൊല്ലത്തെത്തും. തിരികെ പുലർച്ചെ 5ന് ആരംഭിക്കുന്ന ബസ്‌ രാവിലെ 9.55ന് രാജഗിരി ആശുപത്രിയിലെത്തി പെരുമ്പാവൂരിൽ യാത്ര അവസാനിപ്പിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top