26 December Thursday

പലിശ സംഘത്തിന്റെ മർദനം; പരിക്കേറ്റ കെഎസ്‌ആർടിസി കണ്ടക്‌ടർ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2024

കെ മനോജ്

പാലക്കാട് > പലിശ സംഘത്തിന്റെ മർദനമേറ്റ്‌ പാലക്കാടെ കെഎസ്‌ആർടിസി കണ്ടക്‌ടർ മരിച്ചു. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കുഴൽമന്ദത്തെ നടുത്തറ വീട്ടിൽ കെ മനോജാണ്‌ (39) മരിച്ചത്‌. മർദനമേറ്റ്‌ ഒമ്പത്‌ ദിവസമായി ഇയാൾ ചികിത്സയിലായിരുന്നു.

ആഗസ്‌ത്‌ ഒമ്പതിനായിരുന്നു മനോജിന്‌ മർദനമേറ്റത്‌. കുളവൻമുക്കിലെ സാമ്പത്തിക ഇടപാടുകാർ പണം തിരിച്ച് കിട്ടാൻ വൈകി എന്ന്‌ പറഞ്ഞ്‌ മനോജിനെ ആക്രമിച്ചുവെന്നാണ്‌ ബന്ധുക്കൾ പൊലീസിന്‌ നൽകിയ മൊഴി. മർദനമേറ്റ ദിവസം വൈകിട്ട് അവശനിലയിൽ സഹോദരി താമസിക്കുന്ന കൊടുവായൂരിലെ വാടക വീട്ടിലേക്ക് മനോജ് എത്തി. ഇവിടെ നിന്ന്‌ ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന്‌  തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജിൽ മനോജിനെ പ്രവേശിപ്പിക്കുകയായിരുന്നു.

മരണ കാരണമായേക്കാവുന്ന നിരവധി പരിക്ക്‌ മനോജിന്റെ  ശരീരത്തിലുണ്ടായിരുന്നുവെന്ന് പരിചരിച്ച ഡോക്ടർമാർ പൊലീസിനെ അറിയിച്ചു. സംഭവത്തിൽ പൊലീസ്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top