തിരുവനന്തപുരം> കെഎസ്‌ആർടിസി 220 പുതിയ നോൺ എസി ബസ് വാങ്ങും. ഇതിനായി ഡിസൈൻ, നിർമ്മാണം, വിതരണം, ടെസ്റ്റിങ്, കമ്മീഷനിങ് എന്നിവ ഉൾപ്പെടെ ഇ ടെൻഡർ ക്ഷണിച്ചു. 2017 ന് ശേഷം ഇതാദ്യമാണ് ഫാസ്‌റ്റ് പാസഞ്ചർ വിഭാഗത്തിലേക്ക് ബസുകൾ വാങ്ങിക്കുന്നത്. പത്തരമീറ്റർ നീളമുള്ള ബസിൽ 37 മുതൽ 42 സീറ്റുകളാണ് ഉണ്ടാകുക. ഇതിനു പുറമെ പ്രീമിയം എസി സർവീസിന് 40 ഉം അന്തർസംസ്ഥാന സർവീസുകൾക്കായി മൾട്ടി ആക്‌സിൽ ബസുകളും വാങ്ങിക്കും. ഇതിനുള്ള ടെൻഡർ ഉടൻ ക്ഷണിക്കും.
വിശ്രകേന്ദ്രത്തിന്റെ
ഉദ്‌ഘാടനം ഇന്ന്
വനിതാ യാത്രക്കാർക്കും കുടുംബമായി എത്തുന്നവർക്കും തിരുവനന്തപുരം സെൻട്രൽ കെഎസ്‌ആർടിസി ബസ് സ്റ്റേഷനിൽ ഒരുക്കിയ ശീതീകരിച്ച വിശ്രമകേന്ദ്രം ചൊവ്വ പകൽ 11ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്യും. കെഎസ്‌ആർടിസിയും വിവോ കമ്പനിയും ചേർന്നാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന വിശ്രമകേന്ദ്രം ഒരുക്കിയത്.
രണ്ടാഴ്‌ചക്കകം കോഴിക്കോട്, അങ്കമാലി സ്‌റ്റേഷനുകളിലും സൗകര്യമൊരുക്കും. 25 മുതൽ 30 വരെ സീറ്റുകളാണ് വിശ്രമ മുറികളിലുണ്ടാകുക. ഒരുമണിക്കൂറിന് ഇത്ര തുക എന്നനിലയ്‌ക്ക് ഫീസ് ഈടാക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..