17 September Tuesday

ഓണക്കാല സ്പെഷ്യൽ സർവീസുകളുമായി കെഎസ്ആർടിസി; ബുക്കിങ് നാളെ മുതൽ

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2024

തിരുവനന്തപുരം > ഓണക്കാല അവധി ദിനങ്ങളോടനുബന്ധിച്ച് സ്പെഷ്യൽ സർവീസുകളുമായി കെഎസ്ആർടിസി. സ്പെഷ്യൽ സർവീസുകളുടെ ഓൺ‍ലൈൻ ടിക്കറ്റ് ബുക്കിങ് ശനി മുതൽ ആരംഭിക്കും. സെപ്‌തംബർ ഒമ്പതുമുതൽ 23 വരെയാണ്‌ അധിക സർവീസുകൾ. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബംഗളൂരു, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും അവധി കഴിഞ്ഞ് തിരിച്ചു പോകുന്നതിനുമായാണ് അധിക സർവീസുകൾ.

നിലവിലുള്ള 90 ബസുകൾക്ക് പുറമെ ആദ്യഘട്ടമായി ഓരോ ദിവസവും 58 അധിക ബസുകളും  സർവീസ് നടത്തും. www.onlineksrtcswift.com എന്ന വെബ്സൈറ്റ് വഴിയും ENTE KSRTC NEO OPRS എന്ന മൊബൈൽ ആപ്പ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം. യാത്രക്കാരുടെ ആവശ്യകത പരിഗണിച്ച് സീറ്റുകൾ ബുക്കിങ്‌ ആകുന്നതനുസരിച്ച് കൂടുതൽ ബസുകൾ ഘട്ടം ഘട്ടമായി ക്രമീകരിക്കുന്നതാണ്. ഡിമാന്റ് അനുസരിച്ച് അധിക ബസുകൾ ക്രമീകരിക്കുമ്പോൾ തിരക്കേറിയ റൂട്ടുകൾക്ക് പ്രത്യേക പ്രാധാന്യം നൽകി ആവശ്യാനുസരണം അഡീഷണൽ സർവീസുകൾ അയക്കാനും നിലവിൽ ഓപ്പറേറ്റ് ചെയ്ത് വരുന്ന ഷെഡ്യൂൾഡ് സ്കാനിയ, വോൾ‍വോ, സ്വിഫ്റ്റ് എസി, നോൺ എസി, ഡീലക്സ്  ബസുകൾ കൃത്യമായി സർവീസ് നടത്തുവാനും നടപടി സ്വീകരിച്ചിട്ടുണ്ട്. ബത്തേരി, മൈസൂർ, ബാഗ്ലൂർ , സേലം, പാലക്കാട് എന്നീ കേന്ദ്രങ്ങളിൽ അധികമായി സപ്പോർട്ട് സർവീസിനായി ബസുകളും ക്രൂവും ക്രമീകരിച്ചിട്ടുമുണ്ട്.     
 
 
ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള അധിക സർവീസുകൾ

10.09.2024 മുതൽ 23.09.2024 വരെ

1.    19.45 ബംഗളൂരു- കോഴിക്കോട് (SF) - കുട്ട, മാനന്തവാടി വഴി
2.    20.15 ബംഗളൂരു- കോഴിക്കോട് (SF) - കുട്ട, മാനന്തവാടി വഴി
3.    20.50 ബംഗളൂരു- കോഴിക്കോട് (SF) - കുട്ട, മാനന്തവാടി വഴി
4.    21.15 ബംഗളൂരു- കോഴിക്കോട് (SF) - കുട്ട, മാനന്തവാടി വഴി
5.    21.45 ബംഗളൂരു- കോഴിക്കോട് (SF) - കുട്ട, മാനന്തവാടി വഴി
6.    22.15 ബംഗളൂരു- കോഴിക്കോട് (SF) - കുട്ട, മാനന്തവാടി വഴി
7.    22.50 ബംഗളൂരു- കോഴിക്കോട് (SF) - മൈസൂർ, സുൽത്താൻബത്തേരി വഴി
8.    23.15 ബംഗളൂരു- കോഴിക്കോട് (SF) - കുട്ട, മാനന്തവാടി വഴി
9.    20.45 ബംഗളൂരു- മലപ്പുറം (S/F) -  മൈസൂർ, കുട്ട വഴി(alternative days)
10.  20.45 ബംഗളൂരു - മലപ്പുറം (S/Dlx.) -  മൈസൂർ, കുട്ട വഴി(alternative days)
11.  19.15 ബംഗളൂരു- തൃശ്ശൂർ (S/Exp.) - കോയമ്പത്തൂർ, പാലക്കാട് വഴി
12.  21.15 ബംഗളൂരു- തൃശ്ശൂർ (S/Exp.) - കോയമ്പത്തൂർ, പാലക്കാട് വഴി
13.  22.15 ബംഗളൂരു - തൃശ്ശൂർ (SF) - കോയമ്പത്തൂർ, പാലക്കാട് വഴി
14.  17.30 ബംഗളൂരു - എറണാകുളം (S/Dlx.) - കോയമ്പത്തൂർ, പാലക്കാട് വഴി
15.  18.30 ബംഗളൂരു - എറണാകുളം (S/Dlx.) -  കോയമ്പത്തൂർ, പാലക്കാട് വഴി
16.  19.30 ബംഗളൂരു- എറണാകുളം (S/Dlx.) -  കോയമ്പത്തൂർ, പാലക്കാട് വഴി
17.  19.45 ബംഗളൂരു- എറണാകുളം (S/Dlx.) -  കോയമ്പത്തൂർ, പാലക്കാട് വഴി
18.  20.30 ബംഗളൂരു - എറണാകുളം (S/Dlx.) -  കോയമ്പത്തൂർ, പാലക്കാട് വഴി
19.  17.00 ബംഗളൂരു- അടൂർ (S/Dlx.) -  കോയമ്പത്തൂർ, പാലക്കാട് വഴി
20.  17.30 ബംഗളൂരു- കൊല്ലം (S/Exp.) -  കോയമ്പത്തൂർ, പാലക്കാട് വഴി
21.  18.10 ബംഗളൂരു- കോട്ടയം (S/Dlx.) - കോയമ്പത്തൂർ, പാലക്കാട് വഴി
22.  19.10 ബംഗളൂരു- കോട്ടയം (S/Exp.) - കോയമ്പത്തൂർ, പാലക്കാട് വഴി
23.  20.30 ബംഗളൂരു- കണ്ണൂർ (SF) - ഇരിട്ടി, മട്ടന്നൂർ വഴി
24.  21.45 ബംഗളൂരു- കണ്ണൂർ (SF) - ഇരിട്ടി, മട്ടന്നൂർ വഴി
25.  22.45 ബംഗളൂരു- കണ്ണൂർ (SF) - ഇരിട്ടി, കൂട്ടുപുഴ വഴി
26.  22.15 ബംഗളൂരു- പയ്യന്നൂർ  (S/Exp.) - ചെറുപുഴ വഴി
27.  19.30 ബംഗളൂരു- തിരുവനന്തപുരം (S/Dlx.) - നാഗർ‍കോവിൽ വഴി
28.  18.30 ചെന്നൈ – തിരുവനന്തപുരം (S/Dlx.) - നാഗർ‍കോവിൽ വഴി
29.  19.30 ചെന്നൈ – എറണാകുളം (S/Dlx.)  - സേലം, കോയമ്പത്തൂർ വഴി

കേരളത്തിൽ നിന്നുള്ള അധിക സർവീസുകൾ

09.09.2024 മുതൽ 22.09.2024 വരെ

1.    20.15 കോഴിക്കോട് - ബംഗളൂരു(SF) - മാനന്തവാടി, കുട്ട വഴി
2.    20.45 കോഴിക്കോട് - ബംഗളൂരു(SF) - മാനന്തവാടി, കുട്ട വഴി
3.    21.15 കോഴിക്കോട് - ബംഗളൂരു(SF) - മാനന്തവാടി, കുട്ട വഴി
4.    21.45 കോഴിക്കോട് - ബംഗളൂരു(SF) - മാനന്തവാടി, കുട്ട വഴി
5.    22.15 കോഴിക്കോട് - ബംഗളൂരു(SF) - മാനന്തവാടി, കുട്ട വഴി
6.    22.30 കോഴിക്കോട് - ബംഗളൂരു(SF) - മാനന്തവാടി, കുട്ട വഴി
7.    22.50 കോഴിക്കോട് – ബംഗളൂരു(SF) - മാനന്തവാടി, കുട്ട വഴി
8.    23.15 കോഴിക്കോട് – ബംഗളൂരു(SF) - മാനന്തവാടി, കുട്ട വഴി
9.    20.00 മലപ്പുറം - ബംഗളൂരു(S/F) -  മാനന്തവാടി, കുട്ട വഴി(alternative days)
10.  20.00 മലപ്പുറം - ബംഗളൂരു(S/Dlx.) -  മാനന്തവാടി, കുട്ട വഴി (alternative days)
11.  19.45 തൃശ്ശൂർ - ബംഗളൂരു(S/Exp.)- കോയമ്പത്തൂർ, സേലം വഴി
12.  21.15 തൃശ്ശൂർ - ബംഗളൂരു(S/Exp.) - കോയമ്പത്തൂർ, സേലം വഴി
13.  22.15 തൃശ്ശൂർ - ബംഗളൂരു(SF) - കോയമ്പത്തൂർ, സേലം വഴി
14.  17.30 എറണാകുളം - ബംഗളൂരു(S/Dlx.) - കോയമ്പത്തൂർ, സേലം വഴി
15.  18.30 എറണാകുളം - ബംഗളൂരു(S/Dlx.) - കോയമ്പത്തൂർ, സേലം വഴി
16.  19.00 എറണാകുളം - ബാംഗ്ലൂർ  (S/Dlx.) - കോയമ്പത്തൂർ, സേലം വഴി
17.  19.30 എറണാകുളം - ബംഗളൂരു(S/Dlx.) - കോയമ്പത്തൂർ, സേലം വഴി
18.  20.15 എറണാകുളം - ബംഗളൂരു(S/Dlx.) - കോയമ്പത്തൂർ, സേലം വഴി
19.  17.30 അടൂർ - ബംഗളൂരു(S/Dlx.) - കോയമ്പത്തൂർ, സേലം വഴി
20.  18.00 കൊല്ലം - ബംഗളൂരു(S/ Exp.) - കോയമ്പത്തൂർ, സേലം വഴി
21.  18.10 കോട്ടയം - ബംഗളൂരു(S/Dlx.) - കോയമ്പത്തൂർ, സേലം വഴി
22.  19.10 കോട്ടയം - ബംഗളൂരു(S/Dlx.) - കോയമ്പത്തൂർ, സേലം വഴി
23.  20.10 കണ്ണൂർ - ബംഗളൂരു(SF) - മട്ടന്നൂർ, ഇരിട്ടി വഴി
24.  21.40 കണ്ണൂർ – ബംഗളൂരു(SF) - ഇരിട്ടി, കൂട്ടുപുഴ വഴി
25.  22.10 കണ്ണൂർ - ബംഗളൂരു(SF) - ഇരിട്ടി, കൂട്ടുപുഴ വഴി
26.  17.30 പയ്യന്നൂർ - ബംഗളൂരു(S/Exp.) - ചെറുപുഴ വഴി
27.  18.00 തിരുവനന്തപുരം-ബംഗളൂരു(S/Dlx.) - നാഗർ‍കോവിൽ, മധുര വഴി
28.  18.30 തിരുവനന്തപുരം – ചെന്നൈ (S/Dlx.) - നാഗർ‍കോവിൽ വഴി
29.  19.30 എറണാകുളം – ചെന്നൈ (S/Dlx.)  - കോയമ്പത്തൂർ, സേലം വഴി

യൂണിറ്റ് ഓഫീസർമാർ, ഓൺ‌ലൈൻ റിസർ‍വേഷൻ ട്രെൻഡ്,  മറ്റ് സംസ്ഥാന ആർടിസികൾ, ട്രാഫിക് ഡിമാൻഡ്, മുൻവർഷത്തെ വിവരങ്ങൾ എന്നിവയും സമയാസമയം ബം​ഗളൂരു സർവീസ് ഇൻ ചാർജുകൾ, ഓപ്പറേഷൻ കൺ‍ട്രോൾ റൂം എന്നിവയുമായും ബന്ധപ്പെട്ടാകും സർവീസ് ക്രമീകരിക്കുക. യാത്രക്കാരുടെ തിരക്കില്ലാത്ത സമയങ്ങളിലെ സർവീസുകൾക്കും ട്രിപ്പുകൾക്കും നിരക്കിൽ ഡിസ്കൗണ്ടുകൾ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്- ente ksrtc neo oprs, Website- www.online.keralartc.com, www.onlineksrtcswift.com, 94470 71021, 0471 2463799


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top