18 September Wednesday

കെഎസ്‌ആർടിസിയിൽ ഒറ്റഗഡു ശമ്പളം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2024


തിരുവനന്തപുരം
കെഎസ്‌ആർടിസി ജീവനക്കാർക്ക്‌ ആഗസ്തിലെ ശമ്പളം വ്യാഴാഴ്ച  വിതരണം ചെയ്യും. പെൻഷൻ വിതരണം നേരത്തെ ആരംഭിച്ചിരുന്നു. ഇരുപത്തിരണ്ടായിരത്തിലേറെ സ്ഥിരജീവനക്കാർക്കാണ്‌ ഒറ്റ ഗഡു ശമ്പളം കിട്ടുക.

ഒക്ടോബർ മുതൽ എല്ലാമാസവും ആദ്യ ആഴ്ചതന്നെ ശമ്പളം ഒറ്റഗഡുവായി വിതരണം ചെയ്യും. ഇതിനായി ഓവർ ഡ്രാഫ്‌റ്റായി 100 കോടി രൂപ ബാങ്കിൽനിന്നെടുക്കും.എൺപത്‌ കോടിയോളം രൂപയാണ്‌ ശമ്പളം നൽകാൻ വേണ്ടത്‌. 42,000ത്തിനടുത്ത്‌ പെൻഷൻകാരുമുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top