23 December Monday

കർക്കടകവാവ്: വിപുലമായ യാത്രാസൗകര്യങ്ങളൊരുക്കി കെഎസ്ആർടിസി

വെബ് ഡെസ്‌ക്‌Updated: Friday Aug 2, 2024

പ്രതീകാത്മകചിത്രം

തിരുവനന്തപുരം > കർക്കടകവാവ് ബലിതർപ്പണം പ്രമാണിച്ച് യാത്രക്കാരുടെ സൗകര്യാർഥം  വിപുലമായ യാത്രാസൗകര്യമൊരുക്കി കെഎസ്ആർടിസി. വിവിധ യൂണിറ്റുകളിൽ നിന്നും ശനിയാഴ്ച ബലിക്കടവിലേയ്ക്കും തിരിച്ചും സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്.

തിരുവല്ലം, ശംഖുമുഖം,വേളി, കഠിനംകുളം, അരുവിക്കര, അരുവിപ്പുറം, അരുവിക്കര ശ്രീ ധർമ്മശാസ്താ ക്ഷേത്രം, (മാറനല്ലൂർ), വർക്കല, തിരുമുല്ലവാരം, കൊല്ലം, ആലുവ, ചേലമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, തിരുനാവായ ക്ഷേത്രം (മലപ്പുറം), തിരുനെല്ലി ക്ഷേത്രം എന്നീ ബലിതർപ്പണ കേന്ദ്രങ്ങളിലേക്കാണ് പ്രധാനമായും, സർവീസ് ക്രമീകരിച്ചിട്ടുള്ളത്. കൂടുതൽ വിവരങ്ങൾക്ക്: 9447071021, 0471-2463799.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top