23 December Monday

യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ഥികള്‍ക്കുനേരെ കെഎസ് യുവിന്റെ കല്ലേറ്

വെബ് ഡെസ്‌ക്‌Updated: Friday Nov 29, 2019

തിരുവനന്തപുരം> തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ഥികള്‍ക്കുനേരെ കെഎസ്യു പ്രവര്‍ത്തകരുടെ കല്ലേറ്. കോളേജിനു പുറത്തുനിന്നെത്തിയ പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു അക്രമം. കെഎസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിന്റെ നേതൃത്വത്തിലായിരുന്നു അതിക്രമം. കോളേജിലെ കെഎസ്യു പ്രവര്‍ത്തകരുടെ റാഗിങ് ചോദ്യം ചെയ്തതാണ് പ്രകോപനം സൃഷ്ടിച്ചത്.

പെണ്‍കുട്ടികളെയും കെഎസ്യുക്കാര്‍ വെറുതെ വിട്ടില്ല. മൂന്ന് വിദ്യാര്‍ഥിനികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കല്ലേറില്‍ നിരവധി എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഫഹദ് എന്ന വിദ്യാര്‍ഥിയുടെ തലപൊട്ടി. തുടര്‍ന്നുണ്ടായ സംഘര്‍ഷ്തത്തില്‍ കെ എം അഭിജിത്തിനും പരിക്കേറ്റു. അക്രമികളെ പിടികൂടണമെന്നാവശ്യപ്പെട്ട് റോഡ് ഉപരോധിച്ച എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ചെന്നിത്തലയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ സ്ഥലത്തെത്തി

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top