28 December Saturday
പിടിയിലായത്‌ സിഎംഎസ്‌ കോളേജ്‌ യൂണിറ്റ്‌ മുൻ സെക്രട്ടറി ഉൾപ്പെടെ നാലുപേർ

കെഎസ്‌യു പ്രവർത്തകർ കഞ്ചാവുമായി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2024

ജുബിൻ, സഹൽ.

കോട്ടയം > കെഎസ്‌യു നേതാക്കളുൾപ്പെടെ നാല്‌ പേർ കഞ്ചാവുമായി പിടിയിൽ. സിഎംഎസ്‌ കോളേജിലെ സജീവ കെഎസ്‌യു പ്രവർത്തകരായ എം സഹൽ, ജുബിൻ ലാലു ജേക്കബ്‌, മൃദു ജോയൽ, അനോൺ സിബി എന്നിവരാണ്‌ എക്‌സൈസിന്റെ പിടിയിലായത്‌. കോട്ടയം സിഎംഎസ്‌ കോളേജിന്‌ സമീപത്ത്‌ തിങ്കൾ വൈകിട്ട്‌ ആറിനായിരുന്നു സംഭവം. രഹസ്യവിവരത്തെ തുടർന്ന്‌ എക്‌സൈസ്‌ സംഘം നടത്തിയ പരിശോധനയിലാണ്‌ കാറിൽ നിന്നും 16 ഗ്രാം കഞ്ചാവുമായി കെഎസ്‌യു പ്രവർത്തകരടങ്ങുന്ന സംഘം പിടിയിലായത്‌.

സഹൽ കെഎസ്‌യുവിന്റെ മുൻ യൂണിറ്റ്‌ സെക്രട്ടറിയും ജുബിൻ രാഹുൽ മാങ്കൂട്ടത്തിൽ, ഷാഫി പറമ്പിൽ, ആന്റോ ആന്റണി അടക്കമുള്ള ഉന്നത നേതാക്കളുമായി ബന്ധമുള്ള പ്രവർത്തകനുമാണ്‌. കിട്ടുന്ന വിവരങ്ങൾ അനുസരിച്ച്‌ ക്യാമ്പസുകൾ കേന്ദ്രീകരിച്ച്‌ ലഹരി വിൽപന നടത്തുന്ന റാക്കറ്റിലെ പ്രധാന കണ്ണികളാണ്‌ പിടിയിലായവർ. കോളേജിലെ പരിപാടിക്കായി എത്തിച്ചതിൽ ഉപയോഗിച്ച്‌ ബാക്കിയായ കഞ്ചാവാണ്‌ കെഎസ്‌യു പ്രവർത്തകരിൽ നിന്ന്‌ പിടിച്ചെടുത്തത്‌. കോട്ടയം എക്‌സൈസ്‌ റേഞ്ച്‌ ഇൻസ്‌പെക്‌ടർ സുനിൽ ആന്റോയും സംഘവുമാണ്‌ കെഎസ്‌യു പ്രവർത്തകരടങ്ങുന്ന സംഘത്തെ പിടികൂടിയത്‌. നാലുപേരുടെയും അറസ്‌റ്റ്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top