23 December Monday

വോട്ട് തിരിമറിയുമായി യുഡിഎഫ് വിദ്യാർഥി സംഘടനകൾ

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2024



തിരുവനന്തപുരം
കേരള സർവകലാശാല സെനറ്റിൽ ജയിക്കാൻ പണമെറിഞ്ഞും കള്ളവോട്ട് പിടിക്കാനും യുഡിഎഫ് അനുകൂല വിദ്യാർഥി സംഘടനകൾ. ബുധനാഴ്ച നടക്കുന്ന സെനറ്റ് തെരഞ്ഞെടുപ്പിലാണ് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലയർ പണംകൊടുത്ത് വാങ്ങാനുള്ള ശ്രമം. ഫോണിൽ വിളിച്ചാണ് വിലപേശൽ. യുഡിഎഫ് വിദ്യാർഥി സംഘടനകൾക്കിടയിലുള്ള ഭിന്നതയാണ് ആളെകൂട്ടാനുള്ള ശ്രമത്തിന് പിന്നിൽ. ഇതിനൊപ്പം പഠനം പൂർത്തിയാക്കിയ കെഎസ്-യു നേതാവിനെ വ്യാജ വോട്ടറാക്കാനുള്ള ശ്രമവും നടത്തി. ആലപ്പുഴ സെന്റ് മൈക്കിൾസ് കോളേജ് വിദ്യാർഥിയായിരുന്ന അലൻ സാഗറിനെയാണ് യുയുസി എന്നനിലയിൽ തിരുകിക്കയറ്റാൻ ശ്രമിച്ചത്. കോളേജ് പ്രിൻസിപ്പൽ നൽകിയ സാ​ക്ഷ്യപത്രത്തോടെയാണ് അലൻ ലിസ്റ്റിൽ ഇടംനേടിയത്.

തെരഞ്ഞെടുപ്പ് അട്ടിമറിയ്ക്കാനുള്ള ശ്രമത്തിൽ പ്രിൻസിപ്പലിനെതിരെയും കെഎസ്-യു നേതാവിനെതിരെയും നടപടിയെടുക്കണം എന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ രജിസ്ട്രാർക്ക് പരാതി നൽകി. ഇവർക്കെതിരെ നിയമനടപടിയായി മുന്നോട്ടുപോകുമെന്നും എസ്എഫ്ഐ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top