14 November Thursday

സ്വപ്‌നയുടെ ആരോപണങ്ങളെല്ലാം പച്ചക്കള്ളം; മാധവ വാര്യരുമായി സൗഹൃദ ബന്ധം മാത്രം : കെ ടി ജലീല്‍

വെബ് ഡെസ്‌ക്‌Updated: Thursday Jun 16, 2022

തിരുവനന്തപുരം> സ്വപ്‌ന സുരേഷിന്റെ ആരോപണവുമായി ബന്ധപ്പെട്ട് കുറച്ച് ദിവസങ്ങളിലായി പച്ചക്കള്ളങ്ങളുടെ കുത്തൊഴുക്കാണ് നടക്കുന്നതെന്ന് കെ ടി ജലീല്‍ എംഎല്‍എ. തീര്‍ത്തും വസ്തുത വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത്. മാധവ വാര്യരെ അറിയാമെന്നും അദ്ദേഹവുമായി സൗഹൃദ ബന്ധം മാത്രമാണുള്ളതെന്നും മന്ത്രി വ്യക്തമാക്കി. സ്വപ്‌നയുടെ ആരോപണങ്ങളെല്ലാം പച്ചക്കള്ളമാണെന്നും ജലീല്‍ മാധ്യമങ്ങളോട് വിശദീകരിച്ചു.

ഫ്ളൈ ജാക്ക് ലോജിസ്റ്റിക്സ് കമ്പനി ഉടമയാണ് മാധവവാര്യര്‍. സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷ് ജോലി ചെയ്യുന്ന എച്ച് ആര്‍ഡിഎസ് കമ്പനിയുമായി അദ്ദേഹത്തിന് ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. എച്ച്ആര്‍ഡിഎസ് മാധവ വാര്യര്‍ ഫൗണ്ടേഷന് പണം നല്‍കാനുണ്ട് എന്ന കേസുണ്ട്. അദ്ദേഹവുമായി സൗഹൃദ ബന്ധമല്ലാതെ മറ്റുബന്ധങ്ങളില്ല. പരിശോധിച്ചാല്‍ മനസിലാകുമെന്നും സാമൂഹിക സേവനം ചെയ്യുന്ന ആളാണ് മാധവ വാര്യരെന്നും കെ ടി ജലീല്‍ പറഞ്ഞു. അദ്ദേഹത്തിന്റെയും തന്റെയും അക്കൗണ്ട് പരിശോധിച്ചാല്‍ അത് മനസിലാകും. മാധവവാര്യര്‍ തിരുന്നാവായ സ്വദേശിയാണെന്നും ജലീല്‍ വിശദമാക്കി.

ഷാര്‍ജ സുല്‍ത്താന് ഡീലിറ്റ് നല്‍കാന്‍ തീരുമാനിച്ചത് 2014ലാണെന്നും അന്ന് കാലിക്കറ്റ് വി സി അബ്ദുല്‍ സലാമാണെന്നും ഇന്ന് അദ്ദേഹം ബിജെപിയിലാണെന്നും ജലീല്‍ പറഞ്ഞു. അദ്ദേഹത്തോട് ചോദിച്ചാല്‍ കാര്യങ്ങള്‍ അറിയാം. അന്ന് പി കെ അബ് ദുറബാണ് വിദ്യാഭ്യാസ മന്ത്രി. തിരുനാവായയിലെ മാധവ വാര്യരുടെ ബാലസദനത്തില്‍ താന്‍ പോയിട്ടുണ്ടെന്നും ജലീല്‍ മാധ്യമങ്ങളോട് പറഞ്ഞു.

 ഷാര്‍ജ സുല്‍ത്താനെ കുറിച്ച് നട്ടാല്‍ കുരുക്കാത്ത നുണകളാണ് പറയുന്നത്. ഇതില്‍ കേസന്വേഷണം വേണമെന്നും ജലീല്‍ ആവശ്യപ്പെട്ടു. ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ത്യയെ ഒറ്റപ്പെടുത്തിയ സാഹചര്യത്തിലും വിദേശ നേതാക്കളെ അപമാനിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാധവ വാര്യരുടെ പ്രൈവറ്റ് സെക്രട്ടറി തന്നെ വിളിച്ചിരുന്നുവെന്നും ജലീല്‍ അറിയിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top