തിരുവനന്തപുരം
ഹൈക്കോടതി വിധി വെല്ലുവിളിച്ച് ഗവർണർ നിയമിച്ച സാങ്കേതിക സർവകലാശാല താൽക്കാലിക വിസി എത്തിയത് സംഘപരിവാർ ഓഫീസിൽനിന്ന്. വ്യാഴാഴ്ച സർവീസ് സംഘ് ഓഫീസിലെത്തി ഗോൾവാൾക്കറുടെ ചിത്രത്തിന് മുന്നിൽനിന്ന് ഫോട്ടോയും എടുത്തശേഷമാണ് ഡോ. കെ ശിവപ്രസാദ് സർവകലാശാല ആസ്ഥാനത്ത് എത്തിയത്. സംഘ് അധ്യാപക സംഘടനാ ഭാരവാഹിക്കും തിരുവനന്തപുരം കോർപറേഷനിലെ ബിജെപി പ്രതിനിധിയടക്കമുള്ളവർക്ക് ഒപ്പമെത്തിയ ശിവപ്രസാദിനെ കോൺഗ്രസ് അനുകൂല സംഘടനാ പ്രവർത്തകർ പൂക്കൾ നൽകിയാണ് വരവേറ്റത്.
അതേസമയം സാങ്കേതിക സർവകലാശാല ആക്ടിനെയും ഹൈക്കോടതി വിധിയെയും വെല്ലുവിളിച്ചുള്ള ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ നടപടിയിൽ എസ്എഫ്ഐ, എഫ്എസ്ഇടിഒ, യൂണിവേഴ്സിറ്റി സ്റ്റാഫ് യൂണിയൻ പ്രതിനിധികളും ചേർന്ന് സർവകലാശാല ആസ്ഥാനത്ത് പ്രതിഷേധിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..