തിരുവനന്തപുരം > വയനാട് പുരധിവാസത്തിനായി ദുരിതാശ്വാസ നിധിയിലേക്ക് കുടുംബശ്രീ സമാഹരിച്ച രണ്ടാം ഗഡുവായ 53 ലക്ഷം രൂപ കൈമാറി. അയൽക്കൂട്ടങ്ങളിൽ നിന്നു സമാഹരിച്ച 53,19,706 രൂപയുടെ ചെക്ക് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ സാന്നിധ്യത്തിൽ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശനാണ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്.
ആദ്യഘട്ടത്തിൽ അയൽക്കൂട്ട അംഗങ്ങളിൽ നിന്നും 20,05,00,682 രൂപയും കുടുംബശ്രീയുടെ കീഴിലുള്ള വിവിധ നൈപുണ്യ ഏജൻസികൾ വഴി 2,05,000 രൂപയും ചേർത്ത് 20,07,05,682 രൂപ സമാഹരിച്ചു ദുരിതശ്വാസ നിധിയിലേക്ക് നൽകിയിരുന്നു. ഇതു കൂടി ചേർത്ത് ആകെ 20,60,25,388 രൂപയാണ് കുടുംബശ്രീയുടെ ഇതുവരെയുള്ള സംഭാവന. വയനാടിന്റെ പുനരുദ്ധാരണത്തിനും പുനരധിവാസത്തിനും സംസ്ഥാന സർക്കാർ നടത്തുന്ന പരിശ്രമങ്ങൾക്ക് പിന്തുണ നൽകുന്നതിനായി അയൽക്കൂട്ട അംഗങ്ങൾ ഒന്നടങ്കം മുന്നോട്ടു വന്നതാണ് ഇത്രയും തുക സമാഹരിക്കാൻ വഴിയൊരുക്കിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..