23 November Saturday

‘ലഞ്ച്‌ ബെൽ’ പദ്ധതി ; കുടുംബശ്രീ "ലഞ്ച്‌ ബോക്‌സ്‌' 
എറണാകുളത്തേക്കും

സ്വന്തം ലേഖികUpdated: Wednesday Aug 21, 2024


കൊച്ചി
കുടുംബശ്രീയുടെ രുചിനിറഞ്ഞ "ലഞ്ച്‌ ബോക്‌സ്‌' എറണാകുളത്തും എത്തുന്നു. ഒറ്റ ക്ലിക്കിൽ ഉച്ചഭക്ഷണം അരികിലെത്തുന്ന "ലഞ്ച് ബെൽ' പദ്ധതിവഴിയാണ് സ്വാദിഷ്ഠമായ ഭക്ഷണം ആവശ്യക്കാരിലേക്ക്‌ എത്തുക. സ്റ്റീൽ ചോറ്റുപാത്രങ്ങളിൽ പച്ചക്കറി, മീൻ, ഇറച്ചി വിഭവങ്ങളും എറണാകുളത്തിന്റെ തനതുവിഭവങ്ങളും എത്തിക്കുകയാണ്‌ ലക്ഷ്യം.

പദ്ധതിയുടെ പ്രാരംഭനടപടികൾ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ആരംഭിച്ചു. എറണാകുളം നഗരത്തിലും തൃക്കാക്കരയിലുമാണ്‌ ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുകയെന്ന്‌ ജില്ലാ മിഷൻ കോ–- ഓർഡിനേറ്റർ ടി എം റെജീന പറഞ്ഞു. ഐടി ഹബ്ബായതുകൊണ്ടാണ്‌ തൃക്കാക്കര ഉൾപ്പെടുത്തിയത്‌. കാക്കനാട്‌ സിവിൽ സ്‌റ്റേഷനിൽ ക്യാന്റീൻ നടത്തുന്ന കുടുംബശ്രീ യൂണിറ്റ്‌ തൃക്കാക്കര ഭാഗത്ത്‌ ഭക്ഷണമെത്തിക്കും. ഇതുകൂടാതെ മറ്റു രണ്ട്‌ യൂണിറ്റുകളെയും തെരഞ്ഞെടുത്തിട്ടുണ്ട്‌. കൂടുതൽ സിഡിഎസുകളിൽ ചർച്ചകൾ നടക്കുകയാണെന്നും റെജീന പറഞ്ഞു. പദ്ധതി അതിവേഗം ജില്ലയിൽ നടപ്പാക്കാനാണ്‌ ശ്രമം. സംസ്ഥാന മിഷനുമായി ചേർന്ന്‌ ഒരുക്കങ്ങൾ വേഗത്തിലാക്കും.

ആദ്യഘട്ടമായി തിരുവനന്തപുരത്ത്‌ ആരംഭിച്ച പദ്ധതിക്ക് വലിയ പിന്തുണയാണ്‌ ലഭിച്ചത്‌. പൂർണമായും ഹരിതചട്ടം പാലിച്ച്‌ ഭക്ഷണം വിതരണം ചെയ്യുന്നുവെന്നത്‌ ലഞ്ച്‌ ബെല്ലിന്റെ പ്രത്യേകതയാണ്‌. തിരുവനന്തപുരത്തേതുപോലെ കുടുംബശ്രീയുടെ ഫുഡ് ഡെലിവറി ആപ് "പോക്കറ്റ്മാർട്ട്' വഴിയാണ്‌ ഉച്ചഭക്ഷണത്തിന്‌ ഓർഡർ നൽകേണ്ടത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top