22 December Sunday

നടി കുളപ്പുള്ളി ലീലയുടെ അമ്മ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 16, 2024

കൊച്ചി > പ്രശസ്ത നടി കുളപ്പുള്ളി ലീലയുടെ അമ്മ രു​ഗ്മിണി(97) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു.

ഭർത്താവും മക്കളും മരണപ്പെട്ട കുളപ്പുള്ളി ലീല നോർത്ത് പറവൂർ ചെറിയ പള്ളിയിലെ വീട്ടിൽ അമ്മയ്‌ക്കൊപ്പമാണ് താമസിച്ചിരുന്നത്. മൃതദേഹം വൈകിട്ട് നാലോടെ വീട്ടിലെത്തിക്കും. നാളെ 12നാണ് സംസ്കാരം.  ലീല കൃഷ്ണകുമാർ എന്നാണ് കുളപ്പുള്ളി ലീലയുടെ യഥാർഥ പേര്. പരേതനായ കൃഷ്ണകുമാർ ആണ് ഭർത്താവ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top