21 December Saturday

സിപിഐ എം തിരുവനന്തപുരം മുൻ ജില്ലാ കമ്മിറ്റി അംഗം കുറ്റിമൂട് വിജയൻ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2024

വെഞ്ഞാറമൂട് > സിപിഐ എം മുൻ ജില്ലാ കമ്മിറ്റി അംഗം മേലേ കുറ്റിമൂട് കുന്നുമുകൾ മണി മന്ദിരത്തിൽ കുറ്റിമൂട് വിജയൻ (75) അന്തരിച്ചു. പുല്ലമ്പാറ ഗ്രാമ പഞ്ചായത്തിൽ 11 വർഷം പ്രസിഡന്റായും അഞ്ചു വർഷം വാമനപുരം ബ്ലോക്ക് പഞ്ചായത്ത്  അംഗമായും പ്രവർത്തിച്ചു.

എസ്എഫ്ഐയിലൂടെ പൊതുരംഗത്ത് എത്തിയ അദ്ദേഹം ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം, തിരുവനന്തപുരം ജില്ലാ സെക്രട്ടറി, കർഷക സംഘം സംസ്ഥാന കമ്മിറ്റിയംഗം, പഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന ഭാരവാഹി എന്നീ നിലകളിലും പ്രവർത്തിച്ചു. 1987 പാർടി കോൺഗ്രസ് നടക്കുമ്പോൾ റെഡ് വോളന്റിയർ ജില്ലാ ക്യാപ്റ്റനായിരുന്നു. പുല്ലമ്പാറ പഞ്ചായത്തിൽ സിപിഐ എമ്മിനെ ശക്തിപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ച നേതാവാണ്.  ഭാര്യ: ജോളി. മക്കൾ: അനു വി ജെ, വിശാൽ വി ജെ. മരുക്കൾ: സുൽഫിക്കർ, വൈഷണവി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top