23 December Monday

കെയുഡബ്ല്യുജെ സംസ്ഥാന സമ്മേളനം ഒക്ടോബര്‍ 17 മുതല്‍

വെബ് ഡെസ്‌ക്‌Updated: Tuesday Sep 24, 2024

കൊച്ചി
കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) 60-–--ാം സംസ്ഥാന സമ്മേളനം ഒക്ടോബർ 17 മുതൽ 19വരെ കൊച്ചിയിൽ നടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് എം വി വിനീത, ജനറൽ സെക്രട്ടറി ആർ കിരൺബാബു എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എറണാകുളം കലൂർ എജെ ഹാളിൽ നടക്കുന്ന സംസ്ഥാന സമ്മേളനം 18ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 19ന് സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്‌ഘാടനം ചെയ്യും.


17ന് നിലവിലെ സംസ്ഥാന കമ്മിറ്റിയും സംയുക്തകമ്മിറ്റിയും ചേരും. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച്‌ സെമിനാറുകൾ, ട്രേഡ് യൂണിയൻ സമ്മേളനം, വിമൺ കോൺക്ലേവ്, ഫുട്‌ബോൾ, -ക്രിക്കറ്റ് ടൂർണമെന്റുകൾ എന്നിവ സംഘടിപ്പിക്കും. സമ്മേളനത്തിന്റെ പോസ്റ്റർ സംസ്ഥാന പ്രസിഡന്റ എം വി വിനീത സംസ്ഥാന വൈസ് പ്രസിഡന്റ് സീമാ മോഹൻലാലിന് നൽകി പ്രകാശിപ്പിച്ചു.

ജില്ലാ പ്രസിഡന്റ്‌ ആർ ഗോപകുമാർ, ജില്ലാ സെക്രട്ടറി എം ഷജിൽകുമാർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top