21 December Saturday

കെയുഡബ്ല്യുജെ സംസ്ഥാന സമ്മേളനം: ലോഗോ പ്രകാശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024


കൊച്ചി
കേരള പത്രപ്രവർത്തക യൂണിയൻ 60–--ാമത് സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ പ്രസ്‌ക്ലബ്‌ ഹാളിൽ ടി ജെ വിനോദ് എംഎൽഎ പ്രകാശിപ്പിച്ചു. ടൈംസ് ഓഫ് ഇന്ത്യ കൊച്ചി എഡിഷനിലെ എം പി ഗിരീഷാണ്‌ ലോഗോ തയ്യാറാക്കിയത്‌. സംസ്ഥാനത്തെ മാധ്യമപ്രവർത്തകരിൽനിന്ന് ലഭിച്ച 32 എൻട്രികളിൽനിന്നാണ് ലോഗോ തെരഞ്ഞെടുത്തത്.

കെയുഡബ്ല്യുജെ ജില്ലാ പ്രസിഡന്റ്‌ ആർ ഗോപകുമാർ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് സീമ മോഹൻലാൽ, ജില്ലാ സെക്രട്ടറി എം ഷജിൽകുമാർ, സംസ്ഥാന കമ്മിറ്റി അംഗം ജലീൽ അരൂക്കുറ്റി, സി ജി രാജഗോപാൽ, ജെബി പോൾ, ഷബ്‌ന സിയാദ് എന്നിവർ സംസാരിച്ചു. 17 മുതൽ 19 വരെ എറണാകുളത്താണ് സംസ്ഥാന സമ്മേളനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top