18 October Friday

കെയുഡബ്ല്യുജെ 
സംസ്ഥാന സമ്മേളനം ഇന്ന്‌ തുടങ്ങും ; വിളംബരജാഥ നടത്തി

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2024


കൊച്ചി
കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിന്‌ വെള്ളിയാഴ്‌ച പാലാരിവട്ടം റെനൈ കൊളോസിയത്തിൽ തുടക്കമാകും. സമ്മേളനത്തിനുമുന്നോടിയായി സംസ്ഥാന കമ്മിറ്റി യോഗം ചേർന്നു. വിളംബരജാഥയും നടത്തി.

വെള്ളി രാവിലെ സമ്മേളനനഗരിയിൽ പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ്‌ എം വി വിനീത പതാക ഉയർത്തും. പത്തിന്‌ പ്രതിനിധി സമ്മേളനം വ്യവസായമന്ത്രി പി രാജീവ് ഉദ്‌ഘാടനം ചെയ്യും. എം വി വിനീത അധ്യക്ഷയാകും. പ്രതിപക്ഷനേതാവ് വി ഡി സതീശൻ, ഹൈബി ഈഡൻ എംപി എന്നിവർ മുഖ്യാതിഥികളാകും. യൂണിയൻ ജനറൽ സെക്രട്ടറി ആർ കിരൺബാബു പ്രവർത്തനറിപ്പോർട്ട്‌ അവതരിപ്പിക്കും.

വൈകിട്ട് 5.30ന് സാംസ്കാരിക സമ്മേളനം കൃഷിമന്ത്രി പി പ്രസാദ് ഉദ്‌ഘാടനം ചെയ്യും. കെ സി വേണുഗോപാൽ എംപി, സംവിധായകൻ വിനയൻ എന്നിവർ മുഖ്യാതിഥികളാകും. പ്രൊഫ. എം കെ സാനു, മുതിർന്ന മാധ്യമപ്രവർത്തകൻ പി രാജൻ എന്നിവരെ ആദരിക്കും. തുടർന്ന് സംഗീതപരിപാടി. ശനി രാവിലെ പത്തിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യും. രമേശ് ചെന്നിത്തല എംഎൽഎ, പ്രൊഫ. കെ വി തോമസ് തുടങ്ങിയവർ മുഖ്യാതിഥികളാകും. മൂന്നിന് സമാപനസമ്മേളനം ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top