ന്യൂഡല്‍ഹ> കേന്ദ്രം കേരളത്തിന് ഉരുള്‍പൊട്ടല്‍ സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിരുന്നു എന്ന വാദവുമായി മന്ത്രി അമിത് ഷാ. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയില്‍ പാല്‍ലമെന്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏഴ് ദിവസം മുന്നെ മുന്നറിയിപ്പ് നല്‍കിയതായും പിന്നീട് ജൂലൈ 24, 25 തീയതികളില്‍ വീണ്ടും മുന്നറിയിപ്പ് നല്‍കിയതായും ഷാ പാര്‍ലമെന്റില്‍ പറഞ്ഞു
അതേസമയം, വയനാട് ഉരുള്‍ പൊട്ടല്‍ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കെ രാധാകൃഷ്ണന്‍ എം പി ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. കേരളത്തിന് 2000 കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
വയനാട് ദുരന്തത്തെ ചൊല്ലി ലോക്സഭയില്‍ ബഹളം ഉണ്ടായിരുന്നു. അപകടത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് കെ സി വേണുഗോപാല്‍ മറുപടി പറഞ്ഞു. ഇപ്പോള്‍ രക്ഷാ പ്രവര്‍ത്തനത്തിന്റെ സമയം ആണ്. ഈ സാഹചര്യത്തില്‍ രാഷ്ട്രീയം പറയുകയല്ല വേണ്ടത്. ക്ഷീരമുള്ളോരു അകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം എന്നും കെ സി വേണുഗോപാല്‍ മറുപടിയായി പറഞ്ഞു
ഇന്നലെ രാജ്യസഭയിലും എംപിമാര്‍ വിഷയം ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യസഭയില്‍ സിപിഐഎം ഉപനേതാവ് ജോണ്‍ ബ്രിട്ടാസ്, വി ശിവദാസന്‍, എ എ റഹിം, പി സന്തോഷ് കുമാര്‍, ജോസ് കെ മാണി തുടങ്ങിയവരാണ് വിഷയം ഉന്നയിച്ചത്. അടിയന്തര ചര്‍ച്ച ആവശ്യപ്പെട്ട് നല്‍കിയ നോട്ടീസ് സഭാധ്യക്ഷന്‍ ജഗ്ദീപ് ധന്‍ഖര്‍ നിരാകരിക്കുകയായിരുന്നു
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..