22 December Sunday

മണ്ണിടിച്ചിലിൽ മലയാളി കുടുങ്ങിയ സംഭവം: അടിയന്തര ഇടപെടലിന് മുഖ്യമന്ത്രിയുടെ നിർദേശം

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2024

തിരുവനന്തപുരം > കർണാടകത്തിലുണ്ടായ മണ്ണിടിച്ചിലിൽ മലയാളി കുടുങ്ങിയ സംഭവത്തിൽ അടിയന്തര ഇടപെടലിന് നിർദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ചീഫ് സെക്രട്ടറി ഡോ. വി വേണുവിനാണ് നിർദേശം നൽകിയത്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ചീഫ് സെക്രട്ടറി സ്ഥലത്തെ ജില്ലാ കലക്ടറുമായും പൊലീസ് സൂപ്രണ്ടുമായും നിരന്തരം ബന്ധപ്പെടുന്നുണ്ട്.  

കർണാടകയിലെ ഷിരൂരിൽ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിലാണ് കോഴിക്കോട് സ്വദേശി അർജുൻ കുടുങ്ങിക്കിടക്കുന്നത്. നാലു ദിവസം മുമ്പാണ് പ്രദേശത്ത് മണ്ണിടിച്ചിലുണ്ടായത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top