22 December Sunday

കല്‍പ്പറ്റ ബൈപ്പാസില്‍ ഉരുള്‍ പൊട്ടിയതായി സംശയം

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2024

കല്‍പ്പറ്റ> വയനാട് കല്‍പ്പറ്റ ബൈപ്പസിന് മുകളില്‍ ഉരുള്‍ പൊട്ടിയതായി സംശയം. വെള്ളം വലിയ രീതിയില്‍ ഒഴുകുവരുവന്നുണ്ട്. എന്നാല്‍ അപകട സാധ്യത ഇല്ലെന്നാണ് വിവരം.

  രാവിലെ ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന് പ്രദേശത്തെ തടസം നീക്കിയിരുന്നു. റോഡില്‍ കല്ലും ചെളിയും കല്ലും വെള്ളത്തോടൊപ്പമുണ്ടായിരുന്നു. കല്‍പ്പറ്റ ബൈപ്പാസിന് മുകളിലെ മലയിലാണ് ഉരുള്‍പൊട്ടിയതായി സംശയിക്കുന്നത്.

 മേഖല ജനവാസ പ്രദേശത്തല്ലാത്തതിനാല്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് റിപ്പോര്‍ട്ട്.രാത്രി പെയ്ത മഴയിലാണ് ഉരുള്‍പൊട്ടിയത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top