22 November Friday

വീടിനുമുകളിൽ മണ്ണിടിഞ്ഞുവീണ്
 അമ്മൂമ്മയും പേരക്കുട്ടിയും മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2024


ചാലക്കുടി
മലക്കപ്പാറയ്‌ക്കടുത്ത്‌ തമിഴ്‌നാട്‌ അതിർത്തിയിൽ  വീടിന് മുകളിൽ  മണ്ണ്‌  വീണ് രണ്ടുപേർ മരിച്ചു. അപ്പർ ഷോളയാർ ഡാമിന് സമീപം  മക്കം റോഡിൽ അറുമുഖന്റെ ഭാര്യ രാജേശ്വരി(58), ഇവരുടെ പേരക്കുട്ടി  ജ്ഞാനപ്രിയ(15)എന്നിവരാണ് മരിച്ചത്. തിങ്കൾ അർധരാത്രിയോടെയായിരുന്നു സംഭവം. ഇവർ രണ്ടുപേർ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാജേശ്വരിയുടെ നെഞ്ചോടുചേർന്ന് കിടക്കുന്ന നിലയിലായിരുന്നു ജ്ഞാനപ്രിയയുടെ മൃതദേഹം.

തോട്ടം തൊഴിലാളിയായ രാജേശ്വരിയുടെ മകൾ സുഗുണയുടെ മകളാണ്‌ ജ്ഞാനപ്രിയ. അപ്പർ ഷോളയാർ ഡാമിന് സമീപം ഗവ. സ്‌കൂളിലെ പത്താം ക്ലാസ്‌ വിദ്യാർഥിനിയാണ് ജ്ഞാനപ്രിയ. ചൊവ്വ പുലർച്ചെ, സമീപത്തെ കെട്ടിടത്തിലെ കാവൽക്കാരനായ  അറുമുഖനെത്തിയപ്പോഴാണ് വീട് നിലംപതിച്ചത്‌ കണ്ടത്. തുടർന്നെത്തിയ നാട്ടുകാരും പൊലീസും ചേർന്നാണ്‌ മൃതദേഹങ്ങൾ കണ്ടെത്തിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top