23 December Monday

ഐഎഫ്ഡിപിþഫോര്‍വേഡ് ബ്ലോക്ക് ലയനം ആഗസ്ത് അവസാനം

വെബ് ഡെസ്‌ക്‌Updated: Thursday Jul 31, 2014

കൊച്ചി: ഇന്ത്യന്‍ ഫെഡറല്‍ ഡെമോക്രാറ്റിക് പാര്‍ടി (ഐഎഫ്ഡിപി) ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്കില്‍ ലയിക്കാന്‍ തീരുമാനിച്ചതായി ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി ദേവരാജനും ഐഎഫ്ഡിപി സംസ്ഥാന ചെയര്‍മാന്‍ എം പി ജോര്‍ജും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ലയനസമ്മേളനം ആഗസ്ത് അവസാനവാരം എറണാകുളത്ത് നടക്കും. രാജ്യത്തെ അഴിമതിക്കും ലഹരി-പെണ്‍വാണിഭ മാഫിയകള്‍ക്കുമെതിരെ ഇടതുമതേതര പാര്‍ടികള്‍ നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് ശക്തിപകരുകയും മതേതരത്വം ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് ഫോര്‍വേഡ് ബ്ലോക്കില്‍ ലയിക്കാന്‍ തീരുമാനിച്ചതെന്ന് എം പി ജോര്‍ജ് പറഞ്ഞു.

മോഡി സര്‍ക്കാര്‍ ജനങ്ങള്‍ക്കു സമ്മാനിച്ചത് ദുര്‍ദിനങ്ങള്‍ മാത്രമാണ്. രണ്ടാം യുപിഎ സര്‍ക്കാരിന്റെ പകര്‍പ്പാണ് മോഡി സര്‍ക്കാര്‍. വിലക്കയറ്റം തടയുന്നതിലും മോഡി സര്‍ക്കാര്‍ പരാജയമാണ്. കേരളം സാമൂഹ്യവിരുദ്ധരുടെ നാടായി. ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക് പാര്‍ടി എന്‍ഡിഎയില്‍ ലയിക്കുമെന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണ്. ദേശീയതലത്തില്‍ ഇടതുപക്ഷ ഐക്യത്തിലാണ് പാര്‍ടി പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തും ഇതാണ് പിന്‍തുടരുന്നത്. എല്‍ഡിഎഫുമായുള്ള സഹകരണത്തെ അട്ടിമറിക്കാനാണ് ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങളിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ഫോര്‍വേഡ് ബ്ലോക്ക് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. വി റാംമോഹന്‍, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കളത്തില്‍ വിജയന്‍, ഐഎഫ്ഡിപി വര്‍ക്കിങ് പ്രസിഡന്റ് മനു ജോസഫ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top