ഗൂഡല്ലൂര്‍: അഞ്ചുപേരെ വെടിവെച്ചുകൊന്ന കേസില്‍ സൈനികന് ഇരട്ട ജീവപര്യന്തം. കുന്നൂര് വെല്ലിങ്ടണ്‍ സൈനിക ക്യാമ്പിലെ വിജയകാന്ധനെയാണ് മധുര പെരിയകുളം സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. മധുര ലക്ഷ്മിപുരം സ്വദേശി ശ്രീനിവാസന്, മകള്‍ ചന്ദ്ര എന്നിവരെയും ബന്ധുക്കളായ മൂന്നുപേരെയുമാണ് കൊലപ്പെടുത്തിയത്. 2002 ജനുവരി 13ന് ആയിരുന്നു സംഭവം. ചന്ദ്രയെ വിവാഹം കഴിച്ചുകൊടുക്കണമെന്ന വിജയകാന്ധന്റെ ആവശ്യം ശ്രീനിവാസന് നിരാകരിച്ചതിനെ തുടറന്നായിരുന്നു കൊല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..