23 December Monday

നിര്‍മാതാക്കളുടെ സംഘടനയുടെ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Aug 8, 2014

തിരു: കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. നോര്‍ത്ത് കാതം 24 മികച്ച ചിത്രം. അന്നയും റസൂലും സംവിധാനംചെയ്ത രാജീവ് രവി മികച്ച സംവിധായകന്‍. ഫഹദ് ഫാസില്‍ മികച്ച നടന്‍ (നോര്‍ത്ത് കാതം 24). ആര്‍ട്ടിസ്റ്റിലെ അഭിനയത്തിന് ആന്‍ അഗസ്റ്റിന്‍ മികച്ച നടിയായി. സിദ്ദിഖ് രണ്ടാമത്തെ നടന്‍ (ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്). രണ്ടാമത്തെ നടി ശ്രിന്ത അഷാബ് (അന്നയും റസൂലും). പുതുമുഖനടന്‍ ജേക്കബ് ഗ്രിഗറി (എ ബി സി ഡി). പുതുമുഖനടി കീര്‍ത്തി സുരേഷ് (ഗീതാഞ്ജലി). തിരക്കഥാകൃത്ത് അനില്‍ രാധാകൃഷ്ണമേനോന്‍ (നോര്‍ത്ത് കാതം 24). മികച്ച ഗാനരചന മധു വാസുദേവന്‍ (ഒറ്റയ്ക്കുപാടുന്ന പൂങ്കുയിലേ...). സംഗീതസംവിധാനം വിദ്യാസാഗര്‍ (ഗീതാഞ്ജലി). പിന്നണിഗായകന്‍ ഷബാസ് അമന്‍ (കിഴക്ക് കിഴക്ക് കുന്നിലെ...). പിന്നണിഗായിക വൈക്കം വിജയലക്ഷ്മി (ഒറ്റയ്ക്കുപാടുന്ന പൂങ്കുയിലേ...).

ഛായാഗ്രാഹകന്‍ മധു നീലകണ്ഠന്‍ (അന്നയും റസൂലും). ചിത്രസംയോജനം കെ രാജഗോപാല്‍ (സെല്ലുലോയിഡ്). കലാസംവിധാനം കൊല്ലം സുരേഷ് (സെല്ലുലോയിഡ്). മേക്കപ്പ് എന്‍ ജി റോഷന്‍ (ഗീതാഞ്ജലി). കോസ്റ്റും ഡിസൈനര്‍ എസ് ബി സതീശന്‍ (ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്). ഭാവിയുടെ വാഗ്ദാനമായ നടന്‍ ദുല്‍ക്കര്‍ സല്‍മാന്‍, മികച്ച നിര്‍മാതാവ് വിനോദ് വിജയന്‍, കെ മോഹനന്‍ (അന്നയും റസൂലും). 2013ല്‍ പ്രദര്‍ശനത്തിനെത്തിയ 158 ചിത്രങ്ങളില്‍ 27 എണ്ണം ജൂറിയുടെ പരിഗണനയ്ക്ക് എത്തിയതായി അവാര്‍ഡ് നിര്‍ണയ സമിതി ചെയര്‍മാന്‍ സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമിതി അംഗങ്ങളായ ടി എ റസാക്ക് (തിരക്കഥാകൃത്ത്), ജി മുരളി (ഫിലിം എഡിറ്റര്‍), മധുപാല്‍ (നടന്‍), അംബിക (നടി), സണ്ണി ജോസഫ് (സിനിമാട്ടോഗ്രാഫര്‍), കല്ലിയൂര്‍ ശശി (നിര്‍മാതാവ്) എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. ഒക്ടോബര്‍ 10ന് ദോഹയില്‍ നടക്കുന്ന താരനിശയില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് സുരേഷ്കുമാര്‍ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top