29 December Sunday

ആയാംകുടിയില്‍ കൂറ്റന്‍ പരശുരാമപ്രതിമ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 26, 2014
കടുത്തുരുത്തി: 25 അടി ഉയരമുള്ള പരശുരാമ പ്രതിമ. ആയാംകുടിയില്‍ നിര്‍മാണം പുരോഗിമിക്കുന്ന മാംഗോ മെഡോസ് അഗ്രിക്കള്‍ച്ചറല്‍ തീം പാര്‍ക്കിലാണ് പരശുരാമന്‍ മഴുവെറിയുന്ന കൂറ്റന്‍ പ്രതിമ സ്ഥാപിച്ചത്. ആയാംകുടി എന്‍ കെ കുര്യന്റെ ഉടമസ്ഥതയിലുള്ളതാണ് അഗ്രിക്കള്‍ച്ചറല്‍ പാര്‍ക്ക്. ചാലക്കുടി കൊരട്ടി സ്വദേശികളായ സഹോദരന്മാര്‍ ജോസും ജോജിയും ചേര്‍ന്ന് ഒന്നരമാസംകൊണ്ടാണ് പ്രതിമ നിര്‍മിച്ചത്. വിജ്ഞാനത്തിനും വിനോദത്തിനും ഉതകുന്ന തരത്തിലാണ് പാര്‍ക്കിന്റെ നിര്‍മ്മാണം. ഒരു വര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തീകരിക്കും. കേരളത്തിലെ മിക്ക ഔഷധച്ചെടികളും പാര്‍ക്കില്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്. കൂടാതെ, വലിയ മത്സ്യക്കുളങ്ങളും നീന്തല്‍ക്കുളവും ബോട്ടിങ് അടക്കമുള്ള വിനോദ ഉപാധികളുമാണ് ഇവിടെ ഒരുക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top