22 November Friday

സര്‍ക്കുലര്‍; അംഗീകരിക്കില്ല

വെബ് ഡെസ്‌ക്‌Updated: Monday Apr 27, 2015
ചെറുതോണി > ജില്ലാ കലക്ടറെ തെറ്റിദ്ധരിപ്പിച്ച് പലചരക്കു വ്യാപാരികള്‍ക്കെതിരെ ഇറക്കിയ സര്‍ക്കുലര്‍ അംഗീകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി ഭഭാരവാഹികള്‍ ചെറുതോണിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സിവില്‍ സപ്ലൈസ് വകുപ്പിന്റെ കെഎഫ്ഡിഎല്‍., കെപിഡിഎല്‍, കെഎസ്ഡിഎല്‍ എന്നീ ലൈസന്‍സുകള്‍ നിര്‍ബന്ധമായും എടുക്കണമെന്ന ജില്ലാ കലക്ടറുടെ നിര്‍ദ്ദേശം അംഗീകരിക്കില്ല. ഇത്ജില്ലാ സപ്ലൈ ഓഫീസര്‍ കലക്ടറെ തെറ്റിദ്ധരിപ്പച്ചതിന്റെ പേരില്‍ ഉണ്ടായതാണെന്നും ഇതു പാലിക്കേണ്ടതില്ലെന്നും കേരളവ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ സെക്രട്ടറി സണ്ണി പൈമ്പിള്ളില്‍ അറിയിച്ചു. ഹൈക്കോടതി 2015 ജനുവരി 16ന് 1936 ഡബ്ലിയു പി (സി) നമ്പര്‍.22734/2014 (പി) ഉത്തരവിലൂടെ, ഇത് സ്റ്റേ ചെയ്തിട്ടുള്ളതാണ്. ഹൈക്കോടതി ഉത്തരവിന്റെ കോപ്പി കേരള ഭഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് സെക്രട്ടറിക്ക് നല്‍കിയിട്ടുള്ളതാണ്. കേരള ഫുഡ് ഗ്രയ്ന്‍സ് ഡീലേഴ്സ് ലൈസന്‍സിങ് ഓര്‍ഡര്‍ 1967, കേരള എഡിബിള്‍ ഓയില്‍ വനസ്പതി ആന്റ് ബേബി ഫുഡ് ലൈസന്‍സിങ് ഓര്‍ഡര്‍ 1975, കേരള പള്‍സസ് ഡീലേഴ്സ് ലൈസന്‍സിങ്ങ് ഓര്‍ഡര്‍ 1972, ആന്റ് ഷുഗര്‍ ഡീലേഴ്സ് ലൈസന്‍സിങ് ഓര്‍ഡര്‍ 1967 എന്നീ നിയമങ്ങളാണ് ഇനി ഒരു ഇത്തരവ് ഉണ്ടാകുന്നതുവരെ സ്റ്റേ ചെയ്തിട്ടുള്ളത്. ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെ, തെറ്റിദ്ധാരണയുടെ പേരില്‍ ഇറക്കിയ പത്രക്കുറിപ്പ് പിന്‍വലിക്കെണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്ക് പരാതി നല്കിയിട്ടുണ്ട്. അടിയന്തിര നടപടികള്‍ക്കായി ജില്ലാ കലക്ടര്‍ ഇത് ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് കൈമാറിയതായും നേതാക്കള്‍ പറഞ്ഞു.ഭഭക്ഷ്യ വസ്തുക്കളുമായി ബന്ധപ്പെട്ട എല്ലാ ലൈസന്‍സുകളും നല്‍കാന്‍ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് അതോരിട്ടി ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ അധികാരമുള്ളു. വ്യാപാരികളെ വിവിധ വകുപ്പുകളുടെ പീഢനങ്ങള്‍ക്കും, നിയന്ത്രണങ്ങള്‍ക്കും വിട്ടുകൊടുക്കാതിരിക്കാനാണ് ഭഭക്ഷ്യസുരക്ഷാഗുണനിലവാര വകുപ്പ് കമീഷണര്‍ എ 814/12/ സിഎഫ്എസ് ഉത്തരവിലൂടെ സിവില്‍ സപ്ലൈസ് വകുപ്പിന്റെ അധികാരം റദ്ദ് ചെയ്തിട്ടുണ്ട്. കമീഷണര്‍ തന്റെ പ്രത്യേക ഉത്തരവിലൂടെ ഇത്വ്യക്തമാക്കിയിട്ടുള്ളതുമാണ്. ഏകോപനസമിതി സംസ്ഥാനകമ്മിറ്റിയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് ഹൈക്കോടതിയുടെ അന്തിമവിധി വരുന്നതുവരെ പലചരക്ക് വ്യാപാരികള്‍ ഒരു കാരണവശാലും സിവില്‍സപ്ലൈസ് വകുപ്പിന്റെ ലൈസന്‍സ് എടുക്കുകയോ, പുതുക്കുകയോ ചെയ്യരുതെന്ന് നേതാക്കളായ അഹമ്മദ് കബീര്‍, ബേബി മുണ്ടപ്പിള്ളില്‍, എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top