27 December Friday

ആർഭാട വിവാഹങ്ങൾക്ക് നികുതി ഈടാക്കണം: വനിതാകമീഷൻ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 26, 2024

കൊച്ചി > ആർഭാട വിവാഹങ്ങളടക്കം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ കമീഷൻ ശുപാര്‍ശ നല്‍കി. സ്ത്രീധനമരണങ്ങൾ കാരണം സര്‍ക്കാര്‍ ജോലി നിഷേധിക്കുന്നതുള്‍പ്പെടെ സ്ത്രീധന നിരോധിത നിയമം കൂടുതല്‍ കടുപ്പിക്കുന്ന ചില നിര്‍ദ്ദേശങ്ങളാണ് ശുപാർശയിലുള്ളത്. ആര്‍ഭാട വിവാഹങ്ങള്‍ക്ക് ആഡംബരനികുതി ഏര്‍പ്പെടുത്തണമെന്നും വധുവിനുനല്‍കുന്ന പാരിതോഷികങ്ങള്‍ വരുമാനത്തിന്റെ നിശ്ചിത ശതമാനമായിരിക്കണമെന്നും കമീഷൻ നിർദേശിച്ചു. പാരിതോഷികളിൽ ഏർപ്പെടുത്തിയ നിശ്ചിത പരിധികഴിഞ്ഞാല്‍ നികുതിയേര്‍പ്പെടുത്തണമെന്നതും കമീഷന്‍ ഉന്നയിച്ചു.

മാത്രമല്ല ആത്മഹത്യാ പ്രേരണ കുറ്റത്തിന് പ്രതിയായവർക്ക് ശിക്ഷ വിധിക്കുന്നതു വരെ പുനർവിവാഹത്തിന് അനുമതി നൽകരുതെന്നും സർക്കാർ ജീവനക്കാർ സ്ത്രീധനം കൊടുക്കുകയും വാങ്ങുകയും ചെയ്യരുതെന്ന് സത്യവാങ് മൂലം നൽകണമെന്നും വനിതാ കമീഷൻ നിർദേശിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top