23 December Monday

ആർഎസ്‌എസുമായി എൽഡിഎഫിന്‌ 
ഒരു ബന്ധവുമില്ല; ബിനോയ് വിശ്വം

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2024

കൊച്ചി > ആർഎസ്എസുമായി ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് രാഷ്ട്രീയപരമോ ആശയപരമോ സൈദ്ധാന്തികമോ ആയ ഒരു ബന്ധവുമില്ലെന്ന്‌ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. എഡിജിപി അജിത്കുമാർ ഉന്നത ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്നത്‌ അതീവഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം കൊച്ചിയിൽ മാധ്യമങ്ങളോട്‌ പറഞ്ഞു.

തൃശൂർപൂരം കലക്കുന്നതിൽ പ്രധാന പങ്കുണ്ടെന്ന് കരുതുന്ന ഒരു സംഘടനയുടെ നേതാവിനെയാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപി കണ്ടത്‌. രഹസ്യസന്ദർശനത്തിന്റെ കൂടുതൽ വിവരങ്ങൾ അജിത്‌കുമാർ പുറത്തുവിടണം. 
         പൂരം വെടിക്കെട്ട് തടഞ്ഞത്‌ ഉൾപ്പെടെ അന്വേഷിക്കുന്ന സമിതി റിപ്പോർട്ട് സമർപ്പിച്ചശേഷം അഭിപ്രായം പറയാമെന്നും ബിനോയ്‌ വിശ്വം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top