21 December Saturday

പറവൂർ സഹകരണ ബാങ്കിൽ 
എൽഡിഎഫിന് തകർപ്പൻ ജയം .

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2024

പറവൂർ
പറവൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ എൽഡിഎഫ് നേതൃത്വത്തിലുള്ള സഹകരണ ജനാധിപത്യ മുന്നണി സ്ഥാനാർഥികൾക്ക് തകർപ്പൻ വിജയം. വലിയ ഭൂരിപക്ഷത്തിലാണ് 15 സ്ഥാനാർഥികളും വിജയിച്ചത്. കോൺഗ്രസ് നേതൃത്വത്തിൽ ഐക്യജനാധിപത്യ മുന്നണിയും ബിജെപി നേതൃത്വത്തിൽ ദേശീയ ജനാധിപത്യ മുന്നണിയും മത്സരരംഗത്ത് ഉണ്ടായിരുന്നു.

ബാങ്കിനെതിരെയും എൽഡിഎഫ് ഭരണസമിതിക്കെതിരെയും കോൺഗ്രസ്‌ നടത്തിയ നുണപ്രചാരണങ്ങളെ അതിജീവിച്ച് പ്രതിപക്ഷനേതാവിന്റെ മണ്ഡലത്തിലെ ബാങ്കിൽ എൽഡിഎഫ് വിജയിച്ചത് കോൺഗ്രസിന് നാണക്കേടായി.


കെ വി ജിനൻ, ഡൈന്യൂസ് തോമസ്, ടി എസ് തമ്പി, സി ബി മോഹനൻ, രഞ്ജിത് എ നായർ, രാജി ജിജീഷ്, കെ സുധാകരൻപിള്ള, എൻ എസ് സുനിൽകുമാർ, എസ് ശ്രീകുമാരി, അൻസ അജീബ്കുമാർ, ജയ ദേവാനന്ദൻ, വി എസ് ശശി, പി ആർ സജേഷ് കുമാർ, കാർത്തിക ശ്രീരാജ്, എസ് രാജൻ എന്നിവരാണ് എൽഡിഎഫ് പാനലിൽ വിജയിച്ചവർ. വിജയത്തെ തുടർന്ന് എൽഡിഎഫ് പ്രവർത്തകർ നഗരത്തിൽ ആഹ്ലാദപ്രകടനം നടത്തി


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top