12 December Thursday

മുനമ്പം ; നേതൃത്വത്തെ വിമർശിച്ച്‌ 
ലീഗ്‌ ഹൗസിൽ പോസ്‌റ്റർ

വെബ് ഡെസ്‌ക്‌Updated: Thursday Dec 12, 2024


കോഴിക്കോട്
മുനമ്പം വിഷയത്തിൽ നേതൃത്വത്തെ വിമർശിച്ച്‌ മുസ്ലിംലീഗ്‌ സംസ്ഥാന കമ്മിറ്റി ഓഫീസിന്‌ മുന്നിൽ പോസ്‌റ്ററുകൾ. ‘മുനമ്പത്തെ ഭൂമി വഖഫല്ലെന്ന് പറയാൻ വി ഡി സതീശനെ ചുമതലപ്പെടുത്തിയ നേതാവിനെ പാർടി  പുറത്താക്കുക', ‘ബിനാമി താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ഫത്‌വ തേടി വരുന്ന രാഷ്ട്രീയക്കാരുടെ ചതിക്കുഴികൾ പണ്ഡിതന്മാർ തിരിച്ചറിയുക' എന്നിങ്ങനെയാണ്‌  പോസ്‌റ്ററുകൾ.  ലീഗ് ഹൗസിന് മുന്നിലെ മതിലിലും ഗേറ്റിലും  ബാഫഖി സ്റ്റഡി സർക്കിളിന്റെ പേരിലാണ്‌ ബുധൻ രാവിലെ പോസ്‌റ്റർ പ്രത്യക്ഷപ്പെട്ടത്‌. 

‘മുനവ്വറലി തങ്ങളെ വിളിക്കൂ, മുസ്ലിംലീഗിനെ ലക്ഷിക്കൂ' എന്ന പോസ്‌റ്ററുമുണ്ട്‌. മുനമ്പം വിഷയത്തിൽ ലീഗിൽ പരസ്യപ്രസ്‌താവന സംസ്ഥാന പ്രസിഡന്റ്‌ സാദിഖലി തങ്ങൾ വിലക്കിയിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ വ്യാഴാഴ്‌ച സംസ്ഥാന പ്രവർത്തകസമിതിയോഗം ചേരാനിരിക്കെ സംസ്ഥാന ആസ്ഥാനത്തിന്‌ മുന്നിൽ പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടത്‌. പ്രശ്‌നത്തിൽ പാർടിയിലെ  ഭിന്നത പ്രവർത്തകസമിതിയിൽ ചർച്ചയാക്കാനായി കോഴിക്കോട്ടെ ചില നേതാക്കളുടെ പിന്തുണയിലാണ്‌ പോസ്‌റ്റർ വന്നതെന്നാണ്‌ നേതൃത്വത്തിന്റെ സംശയം. ചാനലുകളിലും സമൂഹമാധ്യമങ്ങളിലും വാർത്തയായതോടെ ലീഗ്‌ ഹൗസ്‌ ജീവനക്കാർ പോസ്‌റ്റർ കീറിനശിപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top