04 December Wednesday

എസ്‌ഡിപിഐ 
പരിപാടിയിൽ 
ലീഗ്‌ നേതാവ്‌; ലീഗ്‌ നേതൃത്വം നപടിയെടുക്കണം: കെ മുരളീധരൻ

വെബ് ഡെസ്‌ക്‌Updated: Sunday Dec 1, 2024

കോഴിക്കോട്‌ > വടകരയിലെ എസ്ഡിപിഐ പരിപാടിയിൽ മുസ്ലിം ലീഗ് നേതാവ് പങ്കെടുത്ത സംഭവത്തിൽ ലീഗ്‌ നേതൃത്വം നപടിയെടുക്കണമെന്ന്‌ കെ മുരളീധരൻ. കോൺഗ്രസിന്റെ ആരും ഈ പരിപാടിയിൽ പങ്കെടുത്തിട്ടില്ല. വാർഡ് വിഭജനം മുഴുവൻ അബദ്ധമാണ്. ഇതിനെതിരെ പാർടി കോടതിയെ സമീപിക്കുമെന്നും മുരളി  മാധ്യമങ്ങളോട്‌ പറഞ്ഞു. എസ്ഡിപിഐ വടകര നിയോജക മണ്ഡലം വഖഫ് -മദ്രസ സംരക്ഷണ സമിതി സംഘടിപ്പിച്ച സെമിനാറിലാണ്‌ ലീഗ് സംസ്ഥാന സെക്രട്ടറിയറ്റംഗവും മണ്ഡലം പ്രസിഡന്റുമായ എം സി ഇബ്രാഹിം പങ്കെടുത്തത്‌. സംഭവം വിവാദമായതോടെ എം സി ഇബ്രാഹിം വാർത്താക്കുറിപ്പിലൂടെ ഖേദം പ്രകടിപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top