മൂവാറ്റുപുഴ> ഫുട്ബോൾ ടൂർണമെന്റിനിടെയുണ്ടായ തകർക്കത്തിനിടെ കുട്ടികൾക്ക് നേരെ വടിവാൾ വീശി മുസ്ലീം ലീഗ് നേതാവിന്റെ മകന്റെ ഭീഷണി. മുസ്‌ലിം ലീഗ് സംസ്ഥാന പ്രവർത്തകസമിതി അംഗവും എറണാകുളം ജില്ലാ പ്രസിഡന്റിമായ പി അമീർ അലിയുടെ മകൻ ഹാരിസാണ് വടിവാളുമായി കുട്ടികളെ ഭീഷണിപ്പെടുത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മൂവാറ്റുപ്പുഴ പഞ്ചായത്ത് ഗ്രൗണ്ടിൽ ശനിയാഴ്ച നടന്ന ഫുട്ബോൾ ടൂർണമെന്റിലായിരുന്നു സംഭവം. മത്സരത്തിനിടയിൽ ഹാരിസിന്റെ മകന് ചുവപ്പ് കാർഡ് കിട്ടിയിരുന്നു. ഇത് തർക്കത്തിന് വഴിവെച്ചു. ഇതിന് പിന്നാലെ ഗ്രൗണ്ടിലെത്തിയ ഹാരിസ് വടിവാളുമായി വധിഭീഷണി മുഴക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തുടർന്ന് കുട്ടികൾ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..