തിരുവനന്തപുരം> അർധവാർഷിക പരീക്ഷകളുടെ ചോദ്യങ്ങൾ യുട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ട വിഷയത്തിൽ എം എസ് സൊല്യൂഷൻസിനെതിരെ നിയമ നടപടി ഉണ്ടാകുമെന്ന് മന്ത്രി വി ശിവൻകുട്ടി. യൂട്യൂബ് ചാനൽ വീണ്ടും പ്രവചനവുമായെത്തിയത് രാജ്യദ്രോഹത്തിന് തുല്യമായ വെല്ലുവിയാണെന്നും സമൂഹത്തെ ആകെ തകർക്കുമെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തിന് രണ്ട് ടീമിനെ രൂപീകരിച്ചിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പിന് ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇത് അന്വേഷണ സംഘത്തിന് കൈമാറുമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..