പത്തനംതിട്ട
ലേ ലഡാക്കിൽ 56 വര്‍ഷംമുമ്പ് വിമാന ദുരന്തത്തിൽ കാണാതായ സൈനികരിൽ പത്തനംതിട്ട സ്വദേശിയായ ഒരാൾകൂടി. കാട്ടൂര്‍ വയലത്തല ഈട്ടിനിൽക്കുന്ന കാലായിൽ ഇ എം തോമസിനെയാണ് ഇതേ ദുരന്തത്തില്‍ കാണാതായത്. ദുരന്തത്തിൽ മരിച്ച തോമസ് ചെറിയാന്റെ മൃതദേഹം ലേ ലഡാക്കിലെ മഞ്ഞുമലയിൽ തിങ്കളാഴ്‌ച കണ്ടെത്തിയിരുന്നു. ഇയാളുടെ അകന്ന ബന്ധുകൂടിയാണ് ഇ എം തോമസ്. ഇ ടി മാത്യുവിന്റെയും സാറാമ്മ മാത്യുവിന്റെയും മൂത്ത മകനായ തോമസിനെ കാണാതാകുമ്പോൾ 21 വയസായിരുന്നു. തോമസിന്റെ സഹോദരന്‍ ബാബു തോമസിന് സര്‍ക്കാര്‍ വനംവകുപ്പില്‍ ജോലി നല്‍കിയിരുന്നു. അച്ഛനും അമ്മയ്ക്കും സൈന്യത്തില്‍നിന്ന് പെന്‍ഷനും ലഭിച്ചിരുന്നു. സഹോദരി മോളി വര്‍ഗീസ് അമേരിക്കയിലാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..