23 December Monday

അട്ടപ്പാടിയിലെ 
ഭൂമി കൈയേറ്റം അന്വേഷിക്കണം; മുഖ്യമന്ത്രിക്ക്‌ നിവേദനം നൽകി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2024

അട്ടപ്പാടി ചുരം

തിരുവനന്തപുരം > അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയേറ്റം തടയണമെന്നാവശ്യപ്പെട്ട്‌ ആദിവാസി വിഭാഗത്തിൽപ്പെട്ടവർ മുഖ്യമന്ത്രിക്ക്‌ നിവേദനം നൽകി. ഭൂമാഫിയകളുടെ അക്രമം തടയാൻ സർക്കാർ ഇടപെടണം.

ആദിവാസി ഭൂമി അന്യാധീനപ്പെട്ട (ടിഎൽഎ) കേസ് സമയക്രമം അനുസരിച്ച് തീർപ്പാക്കാൻ റവന്യു ഉദ്യോഗസ്ഥർ ശ്രമിക്കാത്തതിനാൽ ഭൂമി വിട്ടുകിട്ടുന്നില്ല. ഇത്തരം കേസുകളിൽ ഉൾപ്പെട്ട ഭൂമിക്ക് റവന്യു ഉദ്യോഗസ്ഥർ നികുതി രസീതും കൈവശരേഖയും ആദിവാസികൾ അല്ലാത്തവർക്ക് നൽകുന്നു. വിധിയായ ഭൂമിപോലും അളന്നുനൽകുന്നില്ല. 1999ൽ  ഇ കെ നായനാർ കോട്ടത്തറ വില്ലേജിൽ സർവേ നമ്പർ 1819 ൽ ആദിവാസികൾക്ക് പട്ടയം നൽകിയതിലുൾപ്പെടുന്ന 375 ഏക്കറിൽ കൈയേറ്റമുണ്ടായിട്ടുണ്ട്‌.

അട്ടപ്പാടിയിൽ പല പേരുകളിൽ ട്രസ്റ്റുകളും സൊസൈറ്റികളും ആദിവാസി ഭൂമിയിൽ വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്ത് മറിച്ചുവിൽക്കുന്നു. വ്യാജരേഖയുണ്ടാക്കി ആദിവാസി ഭൂമിയിലെ കൈയേറ്റം സംബന്ധിച്ച് സമഗ്രമായ ഉന്നതതല അന്വേഷണം നടത്തണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top