03 November Sunday

ലൈഫ് പദ്ധതി: മുദ്രവിലയും രജിസ്ട്രേഷൻ ഫീസും ഒഴിവാക്കും

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2024

തിരുവനന്തപുരം
ലൈഫ് പദ്ധതിയുടെ ഗുണഭോക്താക്കൾ സർക്കാർ ധനസഹായത്താൽ ഭൂമി വാങ്ങുമ്പോഴും ബന്ധുക്കൾ ഒഴികെയുള്ളവർ ഭൂമി ദാനമായോ വിലയ്ക്കുവാങ്ങിയോ നൽകുമ്പോഴും 10 സെന്റ്‌ വരെയുള്ള ഭൂമിയുടെ കൈമാറ്റത്തിന്‌ മുദ്രവിലയും രജിസ്ട്രേഷൻ ഫീസും ഒഴിവാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

പൊതുതാൽപ്പര്യമുള്ള പദ്ധതികളുടെ ഭാഗമായി ഭൂമി കൈമാറ്റം ചെയ്യേണ്ടിവരുമ്പോൾ ഭൂമിയുടെ രജിസ്ട്രേഷന് ആവശ്യമായി വരുന്ന മുദ്രവിലയും രജിസ്ട്രേഷൻ ഫീസും ഒഴിവാക്കി നൽകുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച ഉത്തരവിൽ ഇതിനാവശ്യമായ ഭേദഗതി വരുത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top