25 November Monday

മൊബൈലും തകര്‍ന്നു; 42 മണിക്കൂര്‍ നേരം ലിഫ്റ്റില്‍ കുടുങ്ങി രോഗി

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2024
തിരുവനന്തപുരം> മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗി 42 മണിക്കൂര്‍ നേരം ലിഫ്റ്റില്‍ കുടുങ്ങി.ഉള്ളൂര്‍ സ്വദേശി രവീന്ദ്രന്‍ ആണ് ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ മെഡിക്കല്‍ കോളേജിലെ ലിഫ്റ്റില്‍ കുടുങ്ങിയത്. പിന്നീട് തിങ്കളാഴ്ച പുലര്‍ച്ചെ ആറുമണിക്കാണ് ഇദ്ദേഹത്തെ പുറത്തെത്തിച്ചത്
 
തകരാറായ ലിഫ്റ്റിലായിരുന്നു രവീന്ദ്രന്‍ കയറിയത്. രവീന്ദ്രന്റെ ഫോണ്‍ നിലത്തുവീണ് പൊട്ടി തകരാറിലായിരുന്നു. അതിനാല്‍ താന്‍ ലിഫ്റ്റില്‍ കുടുങ്ങിയ വിവരം ആരെയും വിളിച്ചറിയിക്കാന്‍ സാധിച്ചില്ല. മെഡില്‍ക്കല്‍ കോളേജ് ഒ.പിയില്‍ നാല് ലിഫ്റ്റുകളാണ് ഉള്ളത്. ഇതില്‍ ഒരു ലിഫ്റ്റായിരുന്നു തകരാറിലായത്
 
ആശുപത്രിയിലുള്ള മറ്റാരുടെയും ശ്രദ്ധയില്‍ ഇക്കാര്യം പെട്ടതുമില്ല. ഇതിനിടെ ലിഫ്റ്റ് ഓപ്പറേറ്റര്‍ ലിഫ്റ്റ് ലോക്ക് ചെയ്ത് പോകുകയും ചെയ്തു. ഞായാറാഴ്ചയായതിനാല്‍ അടുത്ത ദിവസവും ആരും ലിഫ്റ്റിനടുത്ത് എത്തുകയോ തുറക്കുകയോ ചെയ്തില്ല.
 
നടുവേദനയെ തുടര്‍ന്ന് അസ്ഥിരോഗ വിഭാഗത്തിലെ ഡോക്ടറെ കാണുന്നതിനായാണ് രവീന്ദ്രന്‍ ഒ.പി വിഭാഗത്തിലെത്തിയത്.
നടുവേദനയെ തുടര്‍ന്ന് അസ്ഥിരോഗ വിഭാഗത്തിലെ ഡോക്ടറെ കാണുന്നതിനായാണ് രവീന്ദ്രന്‍ ഒ.പി വിഭാഗത്തിലെത്തിയത്. രവീന്ദ്രന്‍ കയറിയത് തകരാറിലായ ലിഫ്റ്റിലായിരുന്നു. തുടര്‍ന്ന് ഇദ്ദേഹം ലിഫ്റ്റിന് അകത്ത് കുടുങ്ങിപ്പോയി.
 
 
ലിഫ്റ്റ് തകരാറിലായി എന്ന് വ്യക്തമാക്കുന്ന മുന്നറിയിപ്പ് ബോര്‍ഡ് ഇവിടെ സ്ഥാപിച്ചിരുന്നില്ലെന്നാണ് വിവരം. ലിഫ്റ്റ് ഇടയ്ക്കിടെ തകാറിലാകാറുണ്ടായിരുന്നതിനാല്‍ ഓഫ് ചെയ്തുവെക്കുകയായിരുന്നു എന്നാണ് ആശുപത്രിയുടെ വിശദീകരണം.
 
മെഡിക്കല്‍ കോളേജില്‍ വെച്ച് രവീന്ദ്രനെ കാണാതായതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ കുടുംബം ആശുപത്രിയില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍,  കണ്ടെത്താനായിരുന്നില്ല. പിന്നീട് തിങ്കളാഴ്ച രാവിലെയോടെ ലിഫ്റ്റ് തകരാര്‍ പരിഹരിക്കുന്നതിനായി തൊഴിലാളികള്‍ എത്തി തുറന്നപ്പോഴാണ് അവശനിലയില്‍ രവീന്ദ്രനെ കണ്ടെത്തിയത്.
 
 രവീന്ദ്രനെ ഇപ്പോള്‍ മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. രക്തസമ്മര്‍ദം സംബന്ധിച്ച ബുദ്ധിമുട്ടുകളല്ലാതെ അദ്ദേഹത്തിന് കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്.
 
 
 
 
 
 
 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top