26 December Thursday

ലിങ്കണ്‍ ബിശ്വാസ് സൈബർ തട്ടിപ്പ് സംഘത്തിലെ മുഖ്യൻ

വെബ് ഡെസ്‌ക്‌Updated: Wednesday Dec 25, 2024

കൊച്ചി > കൊച്ചിയില്‍ നാലരക്കോടിയുടെ സൈബര്‍ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി ലിങ്കണ്‍ ബിശ്വാസ് തട്ടിപ്പ് സംഘത്തിലെ മുഖ്യനെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍. തട്ടിപ്പ് നടത്തിയ പത്ത് അക്കൗണ്ടുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഒരു അക്കൗണ്ടില്‍ ഉണ്ടായിരുന്ന 75 ലക്ഷം രൂപ മരവിപ്പിച്ചെന്നും പൊലീസ് പറഞ്ഞു. മറ്റ് അക്കൗണ്ടിലെ പണം പിന്‍വലിച്ച് വിദേശത്ത് അയച്ചതും കണ്ടെത്തി.

അഞ്ച് സംസ്ഥാനങ്ങളില്‍ ഈ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. പണം പിന്‍വലിച്ച അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടക്കുകയാണ്. പണ ഇടപാടില്‍ കമ്പോഡിയന്‍ ഐ പി വിലാസവും ഉണ്ടായിരുന്നു. അക്കാര്യവും അന്വേഷിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. സൈബര്‍ തട്ടിപ്പ് കേസില്‍ കഴിഞ്ഞ ദിവസമാണ് ലിങ്കണ്‍ ബിശ്വാസ് പിടിയിലായത്. തൃക്കാക്കര പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. വാഴക്കാല സ്വദേശിനിയുടെ പരാതിയിലായിരുന്നു അറസ്റ്റ്. പ്രതിയെ കൊല്‍ക്കത്തയില്‍ നിന്ന് എറണാകുളം സൈബര്‍ പൊലീസാണ് പിടിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top