22 December Sunday

സാന്ദ്രാ തോമസിന്റെ പരാതി: ലിസ്റ്റിൻ സ്റ്റീഫന്റെ മൊഴിയെടുത്തു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 19, 2024

കൊച്ചി> സാന്ദ്രാ തോമസിന്റെ ലൈംഗിക അധിക്ഷേപ പരാതിയിൽ പ്രത്യേക അന്വേഷക സംഘം നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ മൊഴിയെടുത്തു. സാന്ദ്രയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തിരുന്നു. തുടർന്ന്‌ പ്രത്യേക അന്വേഷക സംഘത്തിന്‌ കേസ്‌ കൈമാറുകയായിരുന്നു.

സാന്ദ്രയുടെ ലൈംഗിക അധിക്ഷേപ പരാതിയിൽ അടിസ്ഥാനമില്ലെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ ഐക്യകണ്ഠേന എടുത്ത തീരുമാനമാണ് സാന്ദ്ര തോമസിന്റെ പുറത്താക്കലെന്നും ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു. പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്ന് നിർമാതാവും നടിയുമായ സാന്ദ്ര തോമസിനെ അടുത്തിടെയാണ്‌ പുറത്താക്കിയത്‌. അച്ചടക്കം ലംഘിച്ചെന്ന് ആരോപിച്ചായിരുന്നു നടപടി.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top