22 December Sunday

അച്ഛന്റെ സ്വപ്നങ്ങൾ കളിച്ച് നേടി കൊച്ചു ഹെവന്‍

വെബ് ഡെസ്‌ക്‌Updated: Saturday Oct 5, 2024

നെടുംകുന്നം > അണ്ടർ 14 ജില്ല ക്രിക്കറ്റ്  ടിംമിൽ സെലക്ഷൻ ലഭിച്ച ഹെവൻ ക്രിസ്റ്റിയ്ക്ക് സന്തോഷത്തേക്കാൾ ഏറെ ദുഖമാണുള്ളത്. തന്റെ നേട്ടം കാണാൻ പിതാവ് നെടുംകുന്നം കണ്ണാട്ട് ക്രിസ്റ്റി ഹെൻറി  കൂടെയില്ലെന്ന ദുഖം. മകനെ മികച്ച ക്രിക്കറ്റ് കളിക്കാരനാക്കുക എന്നതായിരുന്നു ഇദ്ദേഹത്തിന്റെ ആ​ഗ്രഹം. കറുകച്ചാൽ സബ് ജില്ലയ്ക്ക് വേണ്ടി കളിച്ച് ഓൾ റൗണ്ട് പ്രകടനത്തോടെ പിതാവിന്റെ സ്വപ്നം സാക്ഷാത്കരിച്ചിരുക്കുകയാണ് ഈ കൊച്ചു മിടുക്കൻ. കഴിഞ്ഞ മാസം 27 ന് സെലക്ഷൻ ലഭിക്കുന്നതിനുള്ള മത്സരം നടക്കുന്നതിന് തലേന്ന് ക്രിസ്റ്റി കുഴഞ്ഞ് വീഴുകയും പിന്നീട് ബോധം തെളിയാതെ മരണപ്പെടുകയുമായിരുന്നു. പരിശീലന സ്ഥലത്തും മൈതാനത്തുമെല്ലാം ക്രിസ്റ്റിയായിരുന്ന ഹെവന്റെ കൂട്ട്.

ക്യാമ്പിലെ കുട്ടികളെ മത്സരത്തിന് കൊണ്ട്പോകാൻ ഇദ്ദേഹത്തിന്റെ വാഹനം ഉൾപ്പെടെ നൽകും. മകൻ താരമായി കാണാൻ അത്രയധികം ആഗ്രഹിച്ചിരുന്നു ഇദ്ദേഹം. രാജ്യാന്തര നിലവാരത്തിൽ ഉൾപ്പെടെ വിവിധ സ്കൂളുകളിൽ പരിശീലനം നല്കുന്ന ഷിനോ വി ഐസക്ക് ആയിരുന്നു കോച്ച്.കാനം,മല്ലപ്പള്ളി സിഎംഎസ് സ്കൂളുകളാണ് പരീശീലനകളരികൾ. ഏഴാം വയസ്സിലാണ് ഇദ്ദേഹത്തിനൊപ്പം ഹെവൻ പരിശീലനം ആരംഭിച്ചത്. അധ്യാപകരായ ഡബ്ലൂ ജെ വർ​ഗ്​ഗീസ്,ദീപ്തി സൂസൻ ജേക്കബ്,ഷിജുഎബ്രഹാം,ജിക്കു ചെറിയാൻ എന്നിവരുടെ പിന്തുണകൂടി ഈ കൊച്ചു മിടുക്കന്റെ നേട്ടത്തിന് പിന്നിലുണ്ട്. ഹെവൻ സെന്റ് ജോൺസ്  ദി ബാപ്പിസ്റ്റ് സ്കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയാണ്.മാതാവ് ബിഞ്ചു.സഹോദരി ഹെയ്മി ഇതേ സ്കൂളിലെ മൂന്നാം ക്ലാസ്സ്‌ വിദ്യാർത്ഥിയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top