12 December Thursday

കൊല്ലം തേവലക്കരയിൽ യുഡിഎഫ് സീറ്റിൽ എൽഡിഎഫിന് വിജയം; 108 വോട്ടിന്റെ ഭൂരിപക്ഷം

വെബ് ഡെസ്‌ക്‌Updated: Wednesday Dec 11, 2024

കൊല്ലം> തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ കൊല്ലം തേവലക്കര പഞ്ചായത്തിലെ അരിനല്ലൂർ സൗത്തിൽ കോൺ​ഗ്രസ് സിറ്റിം​ഗ് സീറ്റിൽ എൽഡിഎഫിന് വിജയം. എൽഡിഎഫ് സ്ഥാനാർഥി അജിത സാജൻ 506 വോട്ടുകൾ നേടി 108 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വാർഡ് തിരിച്ചു പിടിച്ചത്. കോൺഗ്രസ് അം​ഗമായ ടെൽമ മേരി വിദേശത്തേക്കു പോയതിനാലാണ്‌ ഉപതെരഞ്ഞെടുപ്പ് നടന്നത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top