പത്തനംതിട്ട> തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ കോന്നി അരുവാപ്പുലം പഞ്ചായത്തിലെ 12-ാം വാർഡിൽ എൽഡിഎഫിന് വിജയം. എൽഡിഎഫ് സ്ഥാനാർഥി സിപിഐ എമ്മിലെ മിനി രാജീവ് 431 വോട്ടുകൾ നേടി 106 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.
സിപിഐ എം അംഗം സി എൻ ബിന്ദുവിന് സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് പഞ്ചായത്തംഗത്വം രാജിവയ്‌ക്കുകയായിരുന്നു. തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..