മലുപ്പുറം> തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ മലപ്പുറം ആലങ്കോട് പഞ്ചായത്തിലെ പെരുമുക്ക് വാർഡിൽ എൽഡിഎഫിന് ഉജ്ജ്വല വിജയം. യുഡിഎഫ് സിറ്റിംഗ് സീറ്റിൽ എൽഡിഎഫിന്റെ അബ്ദുറഹിമാൻ എന്ന അബ്ദ്രു 410 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചു കയറിയത്.
മരിച്ച ആളുടെ പേരിലുള്ള പെൻഷൻ തട്ടിയെടുത്ത കേസിൽ ഉൾപ്പെട്ട യുഡിഎഫ് അംഗം ഹക്കിം പെരുമുക്ക് രാജിവച്ച ഒഴിവിലേക്കാണ് ആലങ്കോട് പഞ്ചായത്തിലെ പെരുമുക്കിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 19 അംഗ പഞ്ചായത്തിൽ എൽഡിഎഫ് –10, യുഡിഎഫ് –ഒമ്പത് എന്നിങ്ങനെയായിരുന്നു കക്ഷിനില. ജയത്തോടെ എൽഡിഎഫ് സീറ്റ് 11 ആയി ഉയർന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..