24 December Tuesday

31 തദ്ദേശ വാർഡുകളിൽ ഡിസംബർ 10ന്‌ ഉപതെരഞ്ഞെടുപ്പ്‌

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2024

തിരുവനന്തപുരം> സംസ്ഥാനത്തെ 31 തദ്ദേശ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഡിസംബർ 10ന് നടക്കും. വോട്ടെണ്ണൽ ഡിസംബർ 11ന്.  മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽവന്നു. നവംബർ 22 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. സൂക്ഷ്മപരിശോധന 23നാണ്‌. നവംബർ 25 വരെ പിൻവലിക്കാം.

മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് വാർഡ്, നാല് ബ്ലോക്ക് പഞ്ചായത്ത് വാർഡ്‌, മൂന്ന് നഗരസഭാ വാർഡ്‌, 23 പഞ്ചായത്ത് വാർഡ്‌ എന്നിവിടങ്ങളിലാണ്‌ ഉപതെരഞ്ഞെടുപ്പ്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top