22 December Sunday

തദ്ദേശസ്ഥാപന വരുമാനം വർധിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2024

തിരുവനന്തപുരം > സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ തനതുവരുമാനത്തിൽ വർധന. പഞ്ചായത്തുകളുടെ വരുമാനം മുൻവർഷത്തേതിൽനിന്ന്‌ 164.8 കോടിയും നഗരസഭകളുടെത്‌ 106.68 കോടിയും കോർപറേഷനുകളുടേത്‌ 42.72 കോടിയും കൂടി. 2018–-19 നുശേഷം തുടർച്ചയായി രണ്ടുവർഷം വരുമാനം കുറവായിരുന്നു. എന്നാൽ 2021–-2022, 2022–-23 വർഷങ്ങളിൽ തുടർച്ചയായി വർധനയുണ്ടായി.

2022–-23ൽ പഞ്ചായത്തുകളുടെ വരുമാനം 955.91 കോടിയും നഗരസഭകളുടേത്‌ 646.08 കോടിയും കോർപറേഷനുകളുടേത്‌ 575.48 കോടിയുമാണ്‌. മുൻവർഷം ഇത്‌ യഥാക്രമം 791.11 കോടിയും 539.40 കോടിയും 532.76 കോടിയുമായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top